12കാരിയെ സ്കൂള്‍ പ്രിൻസിപ്പലും അധ്യാപകരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു

പട്ന :  ബീഹാറില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത‍.സ്കൂളില്‍ വെച്ച്  12കാരിയായ വിദ്യാർഥിനിയെ പ്രിൻസിപ്പലും മൂന്ന് അധ്യാപകരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബീഹാറിലെ ജെഹാനാബാദിലാണ് സംഭവം.  കാകോ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജു അഹമ്മദ്, അധ്യാപകരായ അതുൽ റഹ്മാൻ, അബ്ദുൾ ബാരി, ഷൗകത്ത് എന്നിവരാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ പി.കെ ശ്രീവാസ്തവ പറഞ്ഞു.  അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സർക്കാർ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോയാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്.  കഴിഞ്ഞ ദിവസംപെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ തനിച്ചായപ്പോഴാണ് സംഭവമുണ്ടായതെന്ന് പേലീസ് പറഞ്ഞു. സ്‌കൂളിന് അവധിയായ ഞായറാഴ്ച വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ ക്ലാസുണ്ടെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തിയതെന്ന്  പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് തിരയുകയാണ്.