പോളണ്ടില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് തുടക്കമായി
വോര്‍സൊ: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്‌ള്യു.എം.എഫ്) മദ്ധ്യയൂറോപ്പിലെ വിശാലരാജ്യമായ പോളണ്ടിലും തുടക്കമായി. പോളണ്ടില്‍ അടുത്തകാലത്തായി വര്‍ദ്ദിച്ചുവരുന്ന മലയാളികളെ ഒന്നിപ്പിക്കാനും സഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇടപെടലുകള്‍ നടത്താനുമാണ് സംഘടന ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്.
ണങഎ ജഛഘഅചഉ 2ഡബ്‌ള്യു.എം.എഫ് പോളണ്ട് ദേശിയ കോര്‍ഡിനേറ്റര്‍ പ്രദീപ് നായരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ സുനില്‍ നായര്‍ (പ്രസിഡന്റ്), മനോജ് നായര്‍ (വൈസ് പ്രസിഡന്റ്), ഫിജോ ജോസഫ് (സെക്രട്ടറി), ചന്ദ്രമോഹന്‍ നല്ലൂര്‍ (ജോയിന്റ് സെക്രട്ടറി), പ്രജിത് രാധാകൃഷ്ണന്‍/സ്മിജിന്‍ സോമന്‍ (ട്രഷറര്‍മാര്‍), സര്‍ഗീവ് സുകുമാരന്‍ (മീഡിയ റിലേഷന്‍സ്), റിയാസ് ഏല്യാസ് (യൂത്ത് ഫോറം) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
ണങഎ ജഛഘഅചഉ 3ഈ വര്‍ഷത്തെ കാര്യപരിപാടികളും പോളണ്ടില്‍ നടന്ന ആദ്യ യോഗത്തില്‍ തീരുമാനിച്ചു. സംഘടനയുടെ ആദ്യഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ 2017 ഏപ്രില്‍ മാസം പോളനാടിലെ മലയാളികളെ ഒന്നിച്ചുകൂട്ടാനുള്ള പരിപാടികള്‍ ഭാരവാഹികള്‍ ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ 17ന് ഇഫ്താര്‍ വിരുന്നു സംഘടിപ്പിക്കും. സെപ്റ്റംബര്‍ മൂന്നാം തിയതി ഓണം ആഘോഷം നടക്കും. ഡിസംബര്‍ മൂന്നാം തിയതി ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കും. മറ്റു പരിപാടികള്‍ പിന്നീട് അറിയിക്കും.
ംാളഹീഴീകിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.
രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.