സിനിമയ്ക്കുള്ളില്‍ ദേശിയഗാനം കേട്ടാല്‍ എഴുന്നേല്‍ക്കണ്ടാ എന്ന് കോടതി

ന്യൂഡൽഹി : സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണം എന്ന് ഉത്തരവിട്ട കോടതി സിനിമയ്ക്കുള്ളില്‍ ദേശീയഗാന രംഗങ്ങൾ കാണിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചു. സിനിമക്ക് പുറമെ ഡോക്യുമെന്‍ററികള്‍ക്കിടയിലും ദേശീയ ഗാനം ആലപിക്കുന്ന രംഗത്തിലും ഏഴുന്നേല്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയിലെ രംഗങ്ങളിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് പറഞ്ഞ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആ.ബാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. കേസ് ഏപ്രിൽ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റി. സിനിമാ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങും മുൻപ് ദേശീയഗാനം കേൾപ്പിക്കണമെന്നും ഈ സമയം പ്രേക്ഷകർ നിർബന്ധമായും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സിനിമയിലെ രംഗത്തിന് ബാധകമാണോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികളിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അടുത്തകാലത്തായി പുറത്തിറങ്ങിയ ചില ചിത്രങ്ങളില്‍ ചില രംഗങ്ങളില്‍ ദേശിയ ഗാനം ഇടംപിടിച്ചിരുന്നു.അതിനെ തുടര്‍ന്ന്‍ സിനിമയ്ക്കുളിലെ ദേശിയഗാനത്തിന് എഴുന്നെല്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു.