മലയാള സിനിമയ്ക്ക് പുതിയ ഭാവങ്ങള്‍ നല്‍കി വീരത്തിന്റെ ട്രെയിലര്‍


തിരുവനന്തപുരം : മലയാള സിനിമക്ക് പുതിയ ഭാവങ്ങള്‍ നല്‍കി സംവിധായകന്‍ ജയരാജിന്‍റെ വീരത്തിന്റെ ട്രെയിലര്‍ എത്തി. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന്റെ കഥ വിഖ്യാത സാഹിത്യകാരനായ ഷേക്സ്പിയറിന്റെ സൃഷ്ടിയായ മാക്ബത്തുമായി ഇടകലര്‍ത്തിയാണ് വീരം തയ്യാറാകുന്നത്. ബോളിവുഡ് താരമായ കുനാല്‍ കപൂറാണ് ചതിയന്‍ ചന്തുവിന്റെ വേഷത്തില്‍ എത്തുന്നത്. ലാല്‍ജോസിന്റെ ഉടമസ്ഥതയിലുള്ള എല്‍ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. എസ് കുമാര്‍ ആണ് ചായാഗ്രഹണം. ഈ മാസം 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.