ഇന്ത്യയുടെ ഏക അഗ്നിപര്‍വ്വതം പൊട്ടിത്തെറിയുടെ വക്കില്‍ ; സജീവമായത് 150 വര്‍ഷങ്ങള്‍ക്ക് ശേഷം
ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം പൊട്ടിത്തെറിയുടെ വക്കില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. 150 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുന്നത്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നത്. ബാരൻ ദ്വീപിലെ അഗ്നിപർവ്വതത്തിൽ നിന്നും പുകയും ലാവയും വമിക്കുന്നതായി വിദഗ്ധർ കണ്ടെത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇൗ അഗ്നി പർവ്വതം അവസാനമായി സജീവമായത് 1991ലാണ്. 150 വർഷത്തെ നിദ്രക്ക് ശേഷമായിരുന്നു 1991ൽ ബാരൻ പുകഞ്ഞത്. അതിനു ശേഷം ഇപ്പോൾ വീണ്ടും പുകയുന്നുവെന്നാണ് ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തൽ. പോർട്ട് ബ്ലയറിൽ നിന്നും 140 കിലോമീറ്റർ വടക്കു കിഴക്കായുള്ള ബാരൻ ദ്വീപിലാണ് അഗ്നിപർവ്വതം. 2017 ജനുവരി 23നാണ് പർവ്വതം ഉണർന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെട്ടത്. സമുദ്ര ഗവേഷണ ശാസ്ത്രജ്രുടെ സംഘം ആൻഡമാനിലെ ബാരൻ അഗ്നി പർവ്വതത്തിനു സമീപം കടലിലെ അടിത്തട്ട് സാംപിൾ ശേഖരിക്കുന്നതിനിടെയാണ് പർവ്വതത്തിൽ നിന്ന് പുക വമിക്കാൻ തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്. ഒരു മൈൽ ദൂരെ നിന്നും പർവ്വതം നിരീക്ഷിച്ചപ്പോൾ അഞ്ചു മുതൽ പത്തു മിനുട്ട് വരെ പുക തുപ്പിയെന്നും ഗവേഷക സംഘം വിലയിരുത്തി.അഗ്നിപർവ്വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച് പരിശോധിച്ചപ്പോഴും അഗ്നിപർവ്വതം ഉണർന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അഗ്നിപർവ്വതം പൊട്ടുേമ്പാഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങൾ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം കൂട്ടിച്ചേർത്തു.