‘ടൈംസ് ഓഫ് ഇന്ത്യ’ നല്‍കിയ വാര്‍ത്തയില്‍ കാര്‍ക്കിച്ച് തുപ്പി നടി റിമ കല്ലിങ്കല്‍


കൊച്ചി: നടി ഭാവന ആക്രമിക്കപ്പെട്ട സംഭവത്തില്‍ എരിവും പുളിയും ചേര്‍ത്ത് പൈങ്കിളി വാര്‍ത്തകള്‍ സൃഷ്ടിച്ച മാധ്യമങ്ങള്‍ക്കെതിരെ നടി റിമ കല്ലിങ്കല്‍. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ കൈരളി പീപ്പിള്‍ ചാനലിന് കാണികളോട് മാപ്പ് പറയേണ്ടിവന്നു. ചാനലിനെതിരെ റീമ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അവര്‍ എരിവും പുളിയും’ പകര്‍ന്ന് പൈങ്കിളിവല്‍ക്കരിക്കപ്പെട്ട ‘ടൈംസ് ഓഫ് ഇന്ത്യ’ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്.

ടൈംസ് ഓഫ് ഇന്ത്യ, അതൊരു കൂട്ടബലാല്‍സംഗമായിരുന്നെങ്കില്‍ ‘ഗംഭീര’മാവുമായിരുന്നു. കൃത്യത്തില്‍ ഒരു ഇരുമ്പ് ദണ്ഡും കൂടുതല്‍ ക്രൂരതയുമുണ്ടായിരുന്നെങ്കില്‍ ഇനിയും പൈങ്കിളിവല്‍ക്കരിക്കാമായിരുന്നു വാര്‍ത്തകള്‍. ക്രൂരത എത്ര കൂടുന്നുവോ അത്ര നല്ലത്. അല്ലേ? നടന്നത് ബലാല്‍സംഗമാണെന്ന തീര്‍പ്പിലെത്താന്‍ ഇന്നലെ മാതൃഭൂമി ചാനലും ധൃതി കൂട്ടുന്നത് കണ്ടു. പക്ഷേ അവര്‍ പിന്നീടാ വാര്‍ത്ത പിന്‍വലിച്ചു. ടൈംസ് ഓഫ് ഇന്ത്യ, നിങ്ങളുടെ മൂന്നാംകിട മഞ്ഞപത്രപ്രവര്‍ത്തനത്തില്‍ ഞാന്‍ തുപ്പുന്നു.

റീമയുടെ പോസ്റ്റ്: