നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഈ നിലയില്‍ എത്തിച്ചത് നടിയുടെ പ്രതിശുതവരന്‍ ; പിന്നെ ലാലും
നടിയെ ആക്രമിച്ച സമയം പ്രതികള്‍ വിശ്വസിച്ചിരുന്നത് ഇത്രയും വലിയ താരമായത് കാരണം നാണക്കേട് ഭയന്ന് നടി ഇതൊന്നും പുറത്തു പറയില്ല എന്നാണ്. ആ ഒരു വിശ്വാസത്തില്‍ തന്നെയാണ് നടിയെ സംഭവശേഷം റോഡില്‍ ഇറക്കിവിട്ട് പ്രതികള്‍ ധൈര്യത്തോടെ പോയതും. എന്നാല്‍ നാട്ടില്‍ നടന്നുവരുന്ന പല സംഭവങ്ങളിലെയും പോലെ ഇതും ആരും അറിയാതെ പോകാതിരിക്കുവാന്‍ കാരണം സിനിമാസംവിധായകന്‍ ലാലും പിന്നെ ഇതുവരെ രംഗത്ത് വരാത്ത നടിയുടെ പ്രതിശുത വരനുമാണ്. സംഭവം നടന്നതിനു ശേഷം ആരോടും പറയണ്ട എന്ന നിലപാടിലായിരുന്നു നടി. എന്നാല്‍ ലാല്‍ കേസ് നല്‍കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു കൂടാതെ നടിയുടെ പ്രതിശുത വരന്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണ സമൂഹത്തിനു തന്നെ മാതൃകയാക്കാവുന്ന തരത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ കാരണമായി. മണിക്കൂറുകള്‍ നീണ്ട ഭീകരാന്തരീക്ഷത്തിന് ശേഷമാണ് നടി സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിയത് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ നടി തന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു എന്നായിരുന്നു ലാല്‍ പറഞ്ഞത്. അത്രയും തകര്‍ന്ന അവസ്ഥയിലായിരുന്നു നടി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരം പറഞ്ഞത് ലാല്‍ തന്നെ ആയിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം വീട്ടിലെത്തിയതും നടിയുടെ മൊഴി രേഖപ്പെടുത്തിയതും. ഡ്രൈവര്‍ മാര്‍ട്ടിന്റെ അറസ്റ്റ് നടന്നതും ഇതുവഴി തന്നെ ആയിരുന്നു. പ്രതിശ്രുത വരന്‍ അടക്കമുള്ളവര്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണയായിരുന്നു നടിയ്ക്ക് പരാതി നല്‍കാനുള്ള ധൈര്യം സമ്മാനിച്ചതെന്ന് വ്യക്തമാക്കിയത് ലാല്‍ തന്നെ ആയിരുന്നു. അല്ലാത്ത പക്ഷം ഒരു പക്ഷേ ആരും അറിയാതെ പോകുമായിരുന്നു ഇക്കാര്യം. സിനിമയ്ക്കകത്തും സിനിമയ്ക്ക് പുറത്തും ഇത്തരം സംഭവങ്ങള്‍ ഒരുപാട് അരങ്ങേറിയിട്ടുണ്ടാവും ന്നെ് ഉറപ്പാണ്. പക്ഷേ വേണ്ടപ്പെട്ടവരുടെ പിന്തുണയില്ലാതെ എത്രയെത്ര സംഭവങ്ങള്‍ പുറംലോകം അറിയാതെ കടന്നുപോയിട്ടുണ്ടാവും. പല സംഭവങ്ങളിലും ഇരകളെയാണ് സമൂഹം കുറ്റക്കാരാക്കി ഒറ്റപ്പെടുത്തുന്നത്. നടിയുടെ സംഭവത്തിലും നടിയെ കുറ്റപ്പെടുത്തി ധാരാളം കമന്‍റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സമൂഹത്തിന്റെ ഈ മനോഭാവം തന്നെയാണ് ഇരകള്‍ ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് കഴിയുന്നതും കുറ്റക്കാര്‍ മാന്യന്മാരായി വിലസിനടക്കുന്നതും.