എത്രപേര്‍ (കവിത)

സുവര്‍ണ്ണ രേഖ റ്റി.കെ വെള്ളായണി


എത്ര സുദിനങ്ങളിവിടെ കടന്നു പോയെങ്കിലും
നഷ്ടബോധം മാത്രമാണെന്റെ സ്വന്തം
എത്രപേര്‍ ചേര്‍ന്നോരുക്കുന്നു പുതിയ രചനകള്‍
ജീവിതമാം പ്രഹസനത്തിനായി
എത്ര പൂങ്കാവനങ്ങളെ മാനുഷര്‍
ശ്മശാനങ്ങളാക്കുന്നു
എത്രയോ യാമങ്ങള്‍ കടന്നോരാ
ദിനങ്ങളെയോര്‍ത്തു നൊമ്പരം പൂണ്ടു നാം
എത്രയോ നാള്‍ തെരുവിലൂടോന്നായി നടന്നകന്നു നാം
എത്രയെത്ര പ്രേമങ്ങളെക്കൊന്നു
പണമെന്ന മദാലസതന്‍ വശ്യതയില്‍
വീഴുന്നു യുവകമിതാക്കള്‍
എത്രയോ മാംസദാഹികള്‍ക്കിരയാകുന്നു
അബലയാം നാരീജനം
എത്രപേര്‍ ചേര്‍ന്നിവിടെയോരായിരം
അനാഥര്‍ക്ക് ജന്മമേകുന്നു
എത്രയുഗങ്ങള്‍ കടന്നീലു എത്ര
പേര്‍ വന്നുപോയാലും
മനുഷ്യരെന്നും സ്വാര്‍ഥരല്ലോ.