പ്ലസ് വണ്‍ വിദ്യര്‍ത്ഥിനി പ്രസവിച്ച സംഭവം ; വൈദികനെ രക്ഷിക്കാന്‍ കൂട്ടുനിന്നത് കന്യാസ്ത്രീകളും പുരോഹിതന്മാരും

മാനന്തവാടി : വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുറ്റക്കാരനായ വൈദികനെ രക്ഷിക്കാന്‍ നടന്നത് ഉന്നതതല ഗൂഢാലോചന. കേസില്‍ പെടാതെ വൈദികനെ രക്ഷിക്കാന്‍ കൂട്ട് നിന്നവരില്‍ രൂപതയിലെ കന്യാസ്ത്രീകളും പുരോഹിതന്മാരും വരെ ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.അതുപോലെ ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ട്. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര് കമ്മിറ്റിതന്നെയാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രൂപതയിലെ പുരോഹിതനും കന്യസ്ത്രിയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍
കണ്ണൂര്‍ തോക്കിലങ്ങാടിയിലെ ആശുപത്രിയില്‍ ബലാത്സംഗം പെണ്‍കുട്ടി പ്രസവിക്കുന്നത് ഫെബ്രുവരി 7ന് അന്നു ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികള്‍ നടത്തുന്ന അഡോപ്ഷന്‍ സെന്‍ററിലെത്തിച്ചുവെന്നാണ് പിതാവ് പറയുന്നത്. ഇതു ശരിയാണോ എന്നറിയാല്‍ വൈത്തിരിയിലെ ഹോളി ഇന്‍ഫന്‍റ് മേരി ഹോമില്‍പോയി അന്വേഷിച്ചു 7 രാത്രി പത്തുമണിക്ക് പെണ്‍കുട്ടിയുടെ അയല്‍വാസികളെന്നു പറഞ്ഞ് രണ്ടുപേര്‍ ശിശുവിനെയെത്തിച്ചുവെന്നാണ് ലഭിച്ചവിവരം കോട്ടിയൂരിനടുത്ത് പട്ടുവത്ത് സര്‍ക്കാര്‍ അംഗീകൃത അഡോപ്ഷന്‍ സെന്‍ററുണ്ടെന്നിരിക്കെ മാനന്തവാടി രൂപതയുടെ പരിധിയില്‍ തന്നെ എന്തുകോണ്ടെത്തി എന്നത് ദുരൂഹത. കോണ്ടുവന്നത് അയല്‍കാരെന്നറിയിച്ചിട്ടും പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല
കുഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും നടന്നത് ബലാല്‍സംഗമാണെന്നും മനസിലായിട്ടും പോലീസിന് വിവരം നലക്യില്ല. പ്രായത്തില്‍ സംശയമുണ്ടെന്നാണ് ഇതിന് നല്‍കുന്ന ന്യായം. സംശയം വന്നാല്‍ കൗണ്‍സിലിംഗിന് വിധേയമാക്കി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിക്കണമെന്നാണ് ചട്ടം. പരിശോധനയില്‍ പ്രായപൂര‍്ത്തിയായില്ലെന്നു തെളിഞ്ഞാല്‍ പോലീസിനെ അറിയിക്കണം ഇതുപറയുന്ന ജുവൈനൈല്‍ ജസ്റ്റിസ്‍ ആക്ട് സെക്ഷന് 35 94 തുടങ്ങിയവപൂര്‍ണ്ണമായും കാറ്റില്‍ പറത്തി. ബലാല്‍സംഘം ചെയ്ത പുരോഹിതനെ സംരക്ഷിക്കാന്‍ സഭയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ചു വെന്നുപറയാന്‍ ഇതിലധികം തെളിവുകള്‍ പുറത്തുവരാനില്ല.