ഫ്രാന്‍സിലും ചെക്ക് റിപ്പബ്ലിക്കിലും വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സുകള്‍


പാരിസ്: പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാന്‍സിലും, മദ്ധ്യ യൂറോപിയാണ് രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലും ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സുകള്‍ നിലവില്‍ വന്നു. സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പാരിസില്‍ നേരിട്ടെത്തി പുതിയ പ്രൊവിന്‍സ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുകയും ചെയ്തു.

ഫ്രാന്‍സില്‍ നിന്നും സുരേന്ദ്രന്‍ നായര്‍ (പ്രസിഡണ്ട്), ശിവശങ്കര പിള്ളൈ (വൈസ് പ്രസിഡണ്ട്), സുഭാഷ് ഡേവിഡ് (സെക്രെട്ടറി), ജോജു കാട്ടൂക്കാരന്‍ (ജോയിന്റ് സെക്രെട്ടറി), റോയി ആന്റണി (ട്രഷറര്‍), ജിതിന്‍ ജനാര്‍ദനന്‍ (ചാരിറ്റി കണ്‍വീനര്‍) എന്നിവര്‍ മുഖ്യഭാരവാഹികളായും, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ആയി ജോസഫ് ജോണ്‍, വിനോദ് നായര്‍, സുനു സുഭാഷ്, ജോയ്‌സ് റോയി, ഷാജന്‍ കാളത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രാഗിലെ ചെക്ക് കോളേജില്‍ നടന്ന മലയാളി സമ്മേളനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ചെക്ക് റിപ്പബ്ലിക്കിനു വേണ്ടിയുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ജോണ്‍ സേവ്യര്‍ സംസാരിച്ചു. ഷെല്‍ജി ജോസഫും മാര്‍ട്ടിന്‍ ക്ലെപെറ്റികോയും പുതിയ കൂട്ടായ്മയ്ക്ക് വേണ്ടിയ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു.

ജോണ്‍ സേവ്യര്‍ (പ്രസിഡന്റ്), ഡോ. ലാല്‍ മോഹന്‍, ഷെല്‍ജി ജോസഫ്, മറിയാമ്മ ക്ലെപെറ്റിക്കോ (വൈസ് പ്രസിഡന്റുമാര്‍), സല്‍ക്ക് ജോര്‍ജ്ജ്, ആഷിക് കലാം, എല്‍സി പിണാര്‍ഡ് (സെക്രട്ടറിമാര്‍), എബ്രഹാം ജോസഫ് (ആര്‍ട്‌സ് സെക്രട്ടറി), ക്രിസ്റ്റോ ചെറിയാന്‍ (ട്രെഷറര്‍), ജനാര്‍ദ്ദനന്‍ പുളിനാട് (ചീഫ് അഡൈ്വസര്‍) എന്നിവരെയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഗീത അബ്രഹാം, റിക്ക് പിണാര്‍ഡ്, കല്‍പ്പന ഷെല്‍ജി, മാര്‍ട്ടിന്‍ ക്ലെപെറ്റിക്കോ, സി. മോളി മറ്റത്തില്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

ഇരുരാജ്യങ്ങളിലെയും മലയാളികളെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിശാല നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാനും, രാജ്യത്ത് ചിതറിക്കിടക്കുന്ന മലയാളികളെ ഒന്നിപ്പിക്കാനും സഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇടപെടലുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ പ്രൊവിന്‍സുകളുടെ ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരിയ്ക്കുന്നത്.