പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ; വി എസ് അച്യുതാനന്ദന്‍ പടിക്ക് പുറത്ത്

പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഏവരും ശ്രദ്ധിച്ച ഒന്നാണ് പാര്‍ട്ടിയിലെ  മുതിര്‍ന്ന നേതാവായ വി എസ് വേദിയില്‍ എത്താതത്. ചടങ്ങിലേക്ക് എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയ പ്രവേശനപാസ് മാത്രമാണ് വിഎസിനും ലഭിച്ചത്.  അതുകൊണ്ടുതന്നെയാണ് വി എസ് വിട്ടുനിന്നത്. വിഎസിനെ കൂടാതെ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ഒന്നാം വാര്‍ഷികാഘോഷം ബഹിഷ്‌കരിച്ചിരിക്കുകയാണ്.  അതുപോലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ രാത്രി മുതല്‍  പ്രതിഷേധത്തിലാണ്.