മുടി മുറിച്ച് പണി പോയ ലാല്‍ജോസിന്റെ നായിക നീന

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദീപ്തി സതി. രണ്ടു വര്‍ഷം നീണ്ടുനിന്ന ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദീപ്തി.

അതേസമയം താരം ആദ്യ ചിത്രമായ നീനയ്ക്ക് ശേഷം നീണ്ട അവധിയിലായിരുന്നു. എന്തുകൊണ്ടാണ് താരത്തിന് ഓഫറൊന്നും സ്വീകരിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

നീനയ്ക്ക് വേണ്ടി മുടി മുറിച്ചത് അബദ്ധമായി; ഓഫറുകളൊന്നും സ്വീകരിക്കാന്‍ പറ്റാതായി എന്നാണ് തരാം പറഞ്ഞത്. എന്നാല്‍ ഈ സമയം അന്യഭാഷ ചിത്രങ്ങളില്‍ താരത്തിന് വേഷം ലഭിച്ചിരുന്നു. അതേസമയം നീനയ്ക്ക് ശേഷം ദീപ്തിയെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നുവെങ്കിലും എല്ലാം ടോം ബോയിഷ് ടൈപ്പിലുള്ള നീനയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്റ്റീരിയോ ടൈപ്പാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താരം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ല എന്നും ദീപ്തി പറയുന്നു.

നീനയ്ക്ക് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളുമായി ദീപ്തി സതി വീണ്ടും എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോ, മമ്മൂട്ടി ശ്യാംധര്‍ ചിത്രം തുടങ്ങി അഞ്ചോളം ചിത്രങ്ങളാണ് ഇപ്പോള്‍ ദീപ്തി ഏറ്റെടുത്തിട്ടുള്ളത്.