ലംബോര്‍ഗിനിയ്ക്ക് മുന്നില്‍ ഡിസയറിന്റെ മരണപ്പാച്ചില്‍; പൊലിഞ്ഞത് ഒരു ജീവന്‍ (വീഡിയോ)
ലംബോര്‍ഗിനിയെ മറിക്കടക്കാനുള്ള സ്വിഫ്റ്റ് ഡിസയറിന്റെ ശ്രമത്തില്‍ പൊലിഞ്ഞത് ഒരാളുടെ ജീവന്‍. ഗ്രേറ്റ് നോയിഡ ഡല്‍ഹി എക്‌സ്പ്രസ് വേയില്‍ നോയിഡ സെക്ടര്‍ 135ലാണ് അപകടം. അമിത വേഗത്തില്‍ പോകുകയായിരുന്ന സ്വിഫ്റ്റ് ഡിസയറും ലംബോര്‍ഗിനിയും തമ്മിലുള്ള മത്സരയോട്ടത്തില്‍ അപകടത്തില്‍ പെടാതിരിക്കാന്‍ ലംബോര്‍ഗിനി ഇടതു വശത്തേയ്ക്ക് മാറ്റിയതാണ് അപകടത്തില്‍ കലാശിച്ചത്.
ഇടതു വശത്തേയ്ക്ക് മാറ്റിയ ലംബോര്‍ഗിനി റോഡിലോടിക്കൊണ്ടിരിക്കുകയായിരുന്ന ഇക്കോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇക്കോ റോഡിന്റെ പുറത്തേയ്ക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ മണ്ഡവാലി സ്വദേശിയായ അര്‍ഷാദ് അഹമദ് ആണ് മരണത്തിനു കീഴടങ്ങിയത്. അപകടത്തിനു തൊട്ടുപിന്നാലെ അര്‍ഷാദിനെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എക്‌സ്പ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇടത്തേ വരിയില്‍ പോകുകയായിരുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വിഫ്റ്റ് ഡിസയറിന്റെ ഡ്രൈവറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ലംബോര്‍ഗിനിയുടെ ഡ്രൈവറെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
വീഡിയോ കാണാം