പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി; നടപടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതു പിന്‍വലിക്കാവുന്നതാണെന്നും ബോര്‍ഡ് കോടതിയെ ധരിപ്പിച്ചു.

പാര്‍ക്കിനെതിരായ ബോര്‍ഡിന്റെ നടപടിക്കെതിരെ പി.വി.ആര്‍. നാച്യുറോ പാര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോര്‍ഡ് വിശദീകരണം നല്‍കിയത്. കഴിഞ്ഞ മേയ് 16ന് അനുമതി നല്‍കുമ്പോള്‍ നിഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടായിരുന്നു.

കോടതി നിര്‍ദേശിച്ച പ്രകാരം പരിശോധന നടത്തുകയും ചില പോരായ്മകള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. ഇതിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മലിനീകരണ തോത് അനുവദനീയ പരിധിയിലാണെന്നു കണ്ടെന്നാണ് ബോര്‍ഡ് ബോധിപ്പിച്ചത്.