അമ്മയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണം ; അമ്പതുശതമാനം സംവരണം ആവശ്യപ്പെട്ട് രമ്യാനമ്പീശന്‍
മലയാള സിനിമാതാരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണമെന്ന് നടി രമ്യാനമ്പീശന്‍. അതിനെതുടര്‍ന്ന്‍ അമ്മയുടെ ഭരണസമിതിയില്‍ അമ്പത് ശതമാനം വനിതകളെ ഉള്‍പ്പെടുത്തണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ സി സി) ആവശ്യപ്പെട്ടു. ഡബ്ല്യൂ സി സി പുരുഷവിരോധം വച്ചു പുലര്‍ത്തുന്ന സംഘടനയല്ല. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും എതിരെയാണ് വനിതാ കൂട്ടായ്മ നിലനില്‍ക്കുന്നത് താരം പറയുന്നു. അതുപോലെ നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്നും രമ്യാ ആവശ്യപ്പെട്ടു.
ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്പെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ പറഞ്ഞു.









