രണ്ടാം ഏകദിനത്തില്‍ ന്യിസിലാന്‍ഡിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ആദ്യ അഞ്ചു വിക്കറ്റ് നഷ്ട്ടമായ ന്യുസിലാന്‍ഡ് പരുങ്ങലില്‍

പുണെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 30 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലാണ്. ഹെന്രി നിക്കോള്‍സും, ഗ്രാന്‍ഡ് ഹോമുമാണ് ക്രീസില്‍.

27 റണ്‍സിനിടെ ന്യൂസീലന്‍ഡിന്റെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ന്യുസിലാന്‍ഡിനെ കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ റോസ് ടെയ്‌ലറും, ലാദവും ചേര്‍ന്ന് കരകയറ്റുമെന്നു തോന്നിച്ചെങ്കിലും 21 റണ്‍സെടുത്ത ടെയ്‌ലര്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തക്കി.ഭുവനേശ്വര്‍ കുമാര്‍ രണ്ടും, പാണ്ഡ്യ, ബുംറ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വിജയാവേശത്തിന്റെ കൊടുമുടിയില്‍വച്ച് അപ്രതീക്ഷിതമായി കാലുതെന്നിയ ടീം ഇന്ത്യയ്ക്ക് ഇന്നത്തേത് ജീവന്മരണ പോരാട്ടമാണ്. ആദ്യ ഏകദിനത്തില്‍ തോറ്റ് പരമ്പരയില്‍ പിന്നിട്ടു നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ ഒപ്പമെത്താം. തോറ്റാല്‍ ആകെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാകും. കുല്‍ദീപ് യാദവിനു പകരം അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ പടയൊരുക്കം. ആദ്യ ഏകദിനം ജയിച്ച കിവീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

പരമ്പര നഷ്ടമായാല്‍ തുടര്‍ച്ചയായ ആറ് ഏകദിന പരമ്പര വിജയങ്ങളുടെ ലഹരിയില്‍ നില്‍ക്കുന്ന കോഹ്!ലിക്കും തിരിച്ചടിയാവും അത്.