നടി അര്‍ച്ചനകവിയുടെ ‘ടാറ്റു വീഡിയോ’ വൈറലാകുന്നു

വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അര്‍ച്ചന കവി ആരാധകരുടെ മുന്നിലെത്താറുണ്ട്. സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിച്ച അര്‍ച്ചന തന്റെ സ്വപ്നങ്ങളും യാത്രകളും രസകരമായ നിമിഷങ്ങളുമൊക്കെ ഇതിലൂടെ പങ്കുവക്കുന്നുണ്ട്. ഇതിനിടെ ആദ്യമായി ടാറ്റുകുത്താന്‍ പോയ അര്‍ച്ചനയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് അബീഷുമൊത്താണ് അര്‍ച്ചന ടാറ്റു സാഹസത്തിനു മുതിര്‍ന്നത്.

ടാറ്റുവിനെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ഉള്ളു ഇതിനെന്നും ടാറ്റുകുത്തിയതിനു ശേഷം തരാം പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അര്‍ച്ചനയുടെയും അബീഷിന്റെയും വിവാഹം. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അര്‍ച്ചന ആദ്യം പ്രൊപ്പോസല്‍ നിരസിച്ചിരുന്നു. പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു.