തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും എഷ്യന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ് ഫൈനലിലേക്ക് യോഗ്യത നേടി മേരി കോം.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരം എം.സി മേരികോം ഏഷ്യന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ജപ്പാന്റെ സുബസ കോമുറയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ എത്തിയത്. പ്രതിരോധ തന്ത്രങ്ങളാല്‍ മികച്ചു നിന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍. ജാഗ്രതയോടെയാണ് ,സുബസ കോമുറ ഒന്നാം റൗണ്ടില്‍ മേരിയോട് എതിരിട്ടത്.

സുബസയുടെ തന്ത്രങ്ങളെ ക്ഷമയോടെ നേരിട്ട മേരി രണ്ടാം റൗണ്ടില്‍ എതിരാളിയെ കീഴടക്കി. കഴിഞ്ഞ 4 വര്‍ഷവും മേരി കോമാണ് ഏഷ്യന്‍ ചാമ്പ്യന്‍ സ്ഥാനത്തുള്ളത്.. 48 കിലോ വിഭാഗത്തിലും മേരിക്ക് മത്സരിക്കാനാവുമെങ്കിലും 5 വര്‍ഷമായി 51 കിലോ! വിഭാഗത്തിലാണ് മത്സരിക്കുന്നത്. 6 തവണയാണ് ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിക്കാനാവുക.
രാജ്യസഭാ എം.പി കൂടിയായ മേരികോം ഇത്തവണയും കിരീടം കൂടിയാല്‍ കായിക ലോകത്തിലെ പുതിയ ചിത്രമായിരിക്കും അത്.