ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ; ചരിത്രം സൃഷ്ടിച്ച് മേരി കോം

ബോക്സി0ഗില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സുവര്‍ണ്ണ താരം മേരികോം. ലോക ബോക്സി0ഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ ഇടം നേടിയതോടെയാണ് മേരി പുതു ചരിത്രം കുറിച്ചത്.

ലോക ബോക്സി0ഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കുക മാത്രമല്ല, ലോക ബോക്സി0ഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് സെമി ഫൈനലിലെത്തിയതോടെ മേരികോം. ലോക ബോക്സി0ഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന്റെ എട്ടാം മെഡലായിരിക്കുമിത്.

48 കിലോഗ്രാം വിഭാഗത്തില്‍ ആറു തവണ ലോകചാമ്പ്യനായ മേരികോം ആദ്യമായാണ് 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്.റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് ക്വാര്‍ട്ടറില്‍ മേരികോം ഇടിച്ചിട്ടത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് വളരെ അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലും ഒപ്പം 51 കിലോ വിഭാഗത്തില്‍ തന്റെ ആദ്യ മെഡല്‍കൂടിയാണ് മേരികോ0 ഉറപ്പിച്ചത്. ബുര്‍ക്ക്? ബുസെന്‍സാണ്? സെമി ഫൈനലിലെ മേരിയുടെ എതിരാളി.