തിരുവനന്തപുരം-ദോഹ വിമാനത്തിലെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം : വിമാനം ഗോവയിലിറക്കി

തിരുവനന്തപുരം : പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനം ഗോവിയിലിറക്കി.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു.ആര്‍. 507 വിമാനത്തിലെ പൈലറ്റാണ് യാത്രാ വേളയില്‍ അസുഖ ബാധിതനായത്. തുടര്‍ന്ന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി ഗോവയില്‍ ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനം യാത്ര ആരംഭിച്ച് കുറച്ചു കഴിഞ്ഞതും തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടെന്ന് പൈലറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടനെ വിമാനം ഗോവയില്‍ ഇറക്കുവാന്‍ അധികൃതര്‍ അവസരം ഒരുക്കുകയായിരുന്നു.