വീണ്ടും പീഡനക്കാര്യം പറഞ്ഞു പൊതുവേദിയില്‍ പാര്‍വതി ; ഇത്തവണ മമ്മൂട്ടിയെ പോലും വെറുതെ വിട്ടില്ല ; കട്ടക്കലിപ്പില്‍ മമ്മൂട്ടി ഫാന്‍സ്‌

തിരുവനന്തപുരം : മലയാളത്തിന്‍റെ പ്രിയനടിമാരില്‍ ഒരാളാണ് പര്‍വതി. ഗോവ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി മലയാള സിനിമയ്ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച പാര്‍വതിക്ക് ഇപ്പോള്‍ എന്താണ് പ്രശ്നം എന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ആരാധകര്‍ പോലും. കാര്യം വേറൊന്നുമല്ല നാലാള് കൂടുന്ന ഇടങ്ങളില്‍ എല്ലാം ഇപ്പോള്‍ തനിക്ക് ഏറ്റ പീഡനങ്ങള്‍ പറയുവാന്‍ മാത്രമാണ് പാര്‍വതിക്ക് സമയം ഉള്ളത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയമാണ് പാര്‍വതി ആദ്യം മനസു തുറന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിനു ശേഷം പങ്കെടുത്ത വേദികളില്‍ എല്ലാം പാര്‍വതി ഈ വിവരം ആവര്‍ത്തിച്ചു. അവസാനമായി ദേശിയ ചാനല്‍ ആയ എന്‍ ഡി ടി വിയുടെ അഭിമുഖവേളയില്‍ പോലും മലയാള സിനിമയില്‍ നിന്നും തനിക്ക് കിട്ടിയ പീഡനവിവരങ്ങള്‍ പറയുവാനാണ് പാര്‍വതി സമയം കണ്ടെത്തിയത്. ഇതിനെതിരെ മാധ്യമങ്ങള്‍ പോലും പരസ്യമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍ അവിടം കൊണ്ടും ഒന്നും തീര്‍ന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും വന്നിരുന്നു പാര്‍വതി പറയുന്നത് പീഡനവിവരങ്ങള്‍ തന്നെയാണ്. ഐഎഫ്എഫ്‌കെ വേദിയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. പറഞ്ഞു പറഞ്ഞു മെഗാസ്റ്റാര്‍ മമ്മൂട്ടിയെപോലും നടി വെറുതെ വിട്ടില്ല മമ്മൂട്ടിയുടെ കസബ സിനിമയെയാണ് നടി കടന്നാക്രമിച്ചത്. സിനിമ നല്‍കുന്ന തെറ്റായ സന്ദേശം സ്ത്രീകളെ തെറ്റിദ്ധരിപ്പിയ്ക്കുകയാണെന്നും പാര്‍വ്വതി പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകളുടെ പുരുഷനെ ആഗ്രഹിക്കുന്ന സ്ത്രീകളെ കുറിച്ച് പറയുന്നില്ല എന്ന് പാര്‍വതി പറയുന്നു. സാഹിത്യത്തിലൂടെയാണ് ഞാന്‍ ഒരു സ്ത്രീയുടെ പ്രണയം എന്താണെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വല്‍ ഫാന്റസി എന്താണെന്നൊക്കെ തിരിച്ചറിഞ്ഞത്. സ്ത്രീപുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീക്ക് പറയാനുള്ളത് എന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹര വീക്ഷണം ഞാന്‍ കണ്ടിട്ടില്ല. കൗമാരക്കാരയ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. എനിക്ക് അതിന്റെ അനുഭവുമുണ്ട്. അത്തമൊരു തെറ്റായ ധാരണയാണ് എന്നെ ചൂഷണം ചെയ്യിപ്പിച്ച ഒരു ബന്ധത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം, നമ്മുടെ സിനിമകള്‍ എന്നെ പഠിപ്പിച്ചത് അതാണ്.

സ്‌നേഹമുണ്ടെങ്കില്‍ അവളരെ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിക്കും തൊഴിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും എന്നാണ്. എന്റെ സിനിമകള്‍ കണ്ട് വളരുന്ന ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമകളില്‍ ഉണ്ടാവില്ലെന്നും നടി പറയുന്നു. അതുപോലെ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിച്ച മമ്മൂട്ടിയുടെ കസബയ്‌ക്കെതിരെയും പാര്‍വ്വതി തുറന്നടിച്ചു. ദൗര്‍ഭാഗ്യവശാല്‍ കസബ എന്ന ചിത്രം തനിക്ക് അടുത്തിടെയാണ് കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, താന്‍ ഏറെ ബഹുമാനിക്കുന്ന നടന്‍ സ്ത്രീകളോട് വളരെ മോശമായി സംസാരിക്കുന്നത് തന്നെ അത്യധികം വേദനിപ്പിച്ചെന്ന് പാര്‍വ്വതി പറഞ്ഞു. സാമൂഹ്യമായും സാമ്പത്തികമായും മാറ്റം സിനിമയില്‍ വരണം. അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയില്‍ ചിത്രീകരണം കൊണ്ടുവരാന്‍ ശ്രമിക്കണം. ആഖ്യാനം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണമെന്നും പാര്‍വ്വതി പറയുന്നു. അതേസമയം വിഷയത്തില്‍ മമ്മൂട്ടി ഫാന്‍സ്‌ നടിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. അനാവശ്യമായാണ് നടി തങ്ങളുടെ താരത്തിനെ ഇതില്‍ വലിച്ചിടുന്നത് എന്ന് അവര്‍ പറയുന്നു.