ഷൂട്ടിങ്ങിനിടെ നടിയുടെ നഗ്നരംഗം പകര്‍ത്തി യൂ ട്യൂബില്‍ പ്രദര്‍ശിപ്പിച്ച നിര്‍മ്മാതാവ് അറസ്റ്റില്‍

തന്റെ സിനിമയില്‍ അഭിനയിക്കുവാന്‍ എത്തിയ നടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച നിര്‍മ്മാതാവ് അറസ്റ്റില്‍. ഭോജ്പുരി നിര്‍മ്മാതാവ് ഉപേന്ദ്ര കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബില്‍ ആയിരത്തതിലധികം പേരാണ് വീഡിയോ കണ്ടത്. ചില അശ്ലീല സൈറ്റുകളിലും ഈ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28നായിരുന്നു നിര്‍മ്മാതാവിനെതിരെ നടി പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വേര്‍സോവ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ ഷൂട്ടിനായിരുന്നു ഉപേന്ദ്രകുമാപര്‍ വര്‍മ്മ നടിയെ സമീപിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം നടിയുടെ സുഹൃത്താണ് വീഡിയോ വൈറലാണെന്ന കാര്യം നടിയെ അറിയിച്ചത്. തുടര്‍ന്ന് നിര്‍മ്മാതാവിനെ വിളിച്ച് ക്ലിപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം നിര്‍മ്മാതാവ് ഫോണ്‍ എടുത്തിട്ടില്ലെന്ന് നടി പറഞ്ഞതായി പോലീസ് പറയുന്നു. ടവ്വല്‍ ധരിച്ച് വരുന്ന സീന്‍ ആയിരുന്നു ഷോട്ട് മൂവില്‍ ഷൂട്ട് ചെയ്തത്. എന്നാല്‍ അറിയാതെ നടിയുടെ ശരീരത്തില്‍ നിന്ന് ടവ്വല്‍ അഴിഞ്ഞുപോയി. എന്നാല്‍ ഇത് ഡിലീറ്റ് ചെയ്യുമെന്ന് നടിക്ക് പ്രൊഡ്യൂസര്‍ വാക്ക് നല്‍കിയതാണ്. അത് പാലിക്കാന്‍ അദ്ദേഹം തയ്യറായില്ല. പിന്നീട് യൂട്യൂബില്‍ വൈറലായാണ് കണ്ടെതെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് സൈബര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുംബൈ പോലീസ് വീഡിയോ ക്ലിപ്പ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.