ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ സമ്മിശ്ര പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ പഴയ മോഹന്‍ലാലിനെ തിരിച്ച് കിട്ടുമോ ?

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതക്കായി ഏതറ്റവരെയും പോകുന്ന മോഹന്‍ലാല്‍ എന്ന മഹാ നടന്‍ ഒടിയന്‍ എന്ന സിനിമക്കായി വരുത്തിയ മാറ്റങ്ങള്‍ ആരാധകര്‍ക്കിടയിലും, സോഷ്യല്‍ മീഡിയയിലും സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

കൊച്ചിയില്‍ ഒരു ഷോപ്പിന്റെ ഉദഘാടനത്തിന് എത്തിയ മോഹന്‍ലാലിനെ നേരില്‍ കണ്ട് ആരാധകര്‍ ചെറുപ്പമായെന്ന് പറഞ്ഞ് ആവേശം കൊണ്ടപ്പോള്‍ ഒരു വിഭാഗം പഴയ മോഹന്‍ലാലിനെ തിരിച്ച് കിട്ടുമോ എന്ന ആശങ്കയിലാണ്.

ഒടിയന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മോഹന്‍ലാലിന്റെ മേക്കോവര്‍ ചര്‍ച്ചയായിരുന്നു. ഗ്രാഫിക്‌സ് സഹായത്തോടെയാണ് ശരീരഭാരം കുറച്ച് പുതിയ രൂപത്തില്‍ നടന്‍ വന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഗ്രാഫിക്‌സ് സഹായത്തിലല്ല ഇതെന്ന്, താരം നേരില്‍ വന്ന് തന്നെ തെളിയിച്ചിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചാരം നേടിയിരുന്നു. എയര്‍പോര്‍ട്ടില്‍ മോഹന്‍ലാലിനെ കണ്ട പലരും ഇത് മോഹന്‍ലാലിനോട് രൂപ സാധൃശ്യമുള്ള അളായിരിക്കുമെന്നാണ് കരുതിയിരുന്നത്. അത്രമേല്‍ വേഷപ്പകര്‍ച്ചയാണ് തന്റെ ഒടിയന്‍ എന്ന സിനിമക്കായി മോഹന്‍ലാല്‍ തന്റെ ശരീരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയാല്ലാമാണെങ്കിലും പുതിയ രൂപത്തിന്റെ പോരായ്മകളും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ശരീര ഭാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നെങ്കിലും മീശപിരിക്കുന്ന ലാലേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ മീശയില്ലാതെയുള്ള മോഹന്‍ലാലിന്റെ രൂപം സിനിമക്കുവേണ്ടിയെന്ന് പറഞ്ഞാലും പലര്‍ക്കും അത്ര രസിച്ചിട്ടില്ല.

പൊതുപരിപാടിക്ക് നീല ടീ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും വെച്ചെത്തിയ മോഹന്‍ലാല്‍ ടീ ഷിര്‍ട്ടിനടിയില്‍ ബെല്‍റ്റിട്ട് വലിഞ്ഞു കെട്ടിയിരിക്കുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഹൈക്കോടതി വക്കീല്‍ കൂടിയായ സംഗീത ലക്ഷമണന്റെ കമന്റ് നാല് ദിവസമായി വെളിക്ക് പോകാതെയുള്ള മുഖഭാവമെന്നാണ്. കൂളിംഗ് ഗ്ലാസ് വെച്ചെത്തിയ മോഹന്‍ലാലിന്റെ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണെന്ന് പറഞ്ഞുള്ള ട്രോളുകളും വരുന്നുണ്ട്.
പുതിയ മേക്കോവറിലുള്ള മോഹന്‍ലാലിന്റെ മുഖ ഭാവം ഇളിഭ്യനാവുക എന്ന ഭാവമാണ് സമ്മാനിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നു.

എന്ത് തന്നെ ആയാലും സംവിധായാകനെ മാറ്റുന്നു എന്നുമുതല്‍ മോഹന്‍ലാലിന്റെ രൂപ മാറ്റവും ഏല്ലാം കൂടിയായി ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് വലിയ കാത്തിരിപ്പാണ് സമ്മാനിച്ചിരിക്കുന്നത്.