രജനികാന്ത് ബി ജെ പിയുടെ ഭാഗമാകും എന്ന അവകാശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷ

ചെന്നൈ : രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍. ബിജെപിയുടെ ലക്ഷ്യമായ അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. അഴിമതിക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്താന്‍ ബി.ജെ.പിയാണ് ഏറ്റവും യോജിച്ചതെന്നും അവര്‍ പറഞ്ഞു. കരജനിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാണ് രജനിയുടെ തീരുമാനമെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരിക്കും രജനിയുടെ നീക്കമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.