കുല്‍ദീപിന്റെ കറങ്ങിത്തിരിഞ്ഞ പന്ത് കുറ്റി തെറിപ്പിക്കുന്നത് കണ്ട് അന്തം വിട്ട് ഡുമിനി;വീഡിയോ വൈറല്‍
ഡര്‍ബന്‍: തുടര്‍ പരമ്പര നേട്ടങ്ങളുമായി ദക്ഷിണാഫ്രക്കയിലെത്തി ആദ്യ രണ്ട് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്കുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ലായിരുന്നു.എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കൂടി വിജയിച്ച് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.
ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസയായ ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ രണ്ട് ഇന്ത്യന്‍ സ്പിന്നര്മാര് നടത്തിയ അത്യുഗ്രന്‍ ബൗളിംഗ് പ്രകടനമായിരുന്നു ഇന്ത്യക്ക് ആദ്യ ഏകദിനത്തില്‍ വിജയം സമ്മാനിച്ചതില്‍ പ്രധാന പങ്കു വഹിച്ചത്.ഇതില്‍ കുല്‍ദീപ് യാദവിന്റെ പ്രകടനം എടുത്ത് പറയണം. ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നു ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 269ല്‍ ചുരുട്ടിക്കെട്ടിയത് യാദവിന്റെ മാന്ത്രിക സ്പിന്നാണ്. 10 ഓവറുകള്‍ എറിഞ്ഞ കുല്‍ദീപ് 34 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ പിഴുതു.മധ്യനിരയിലെ കരുത്തരായ ഡുമിനിയും മില്ലറും മോറിസുമാണ് യാദവിന് അടിയറവുപറഞ്ഞത്.
JP Duminy b Kuldeep Yadav
Amazing delivery and beaten all ends up.#SAvIND #SAvsIND pic.twitter.com/3XPplBUZ71
— Cricket Videos (@cricvideos5) February 1, 2018
ഇവരില്‍ ഡുമിനി പുറത്തായത് കുല്‍ദീപ് യാദവിന്റെ അമ്പരിപ്പിക്കുന്ന പന്തിലായിരുന്നു. അപ്രതീക്ഷിത ടേണില്‍ പന്തിന്റെ ലൈനും ബൗണ്‍സും തിരിച്ചറിയാന്‍ ഡുമിനിക്കായില്ല. ഓഫ് സ്റ്റംപില്‍ പിച്ചുചെയ്ത പന്ത് താഴ്ന്ന് ബാറ്റിനും പാഡിനുമിടയിലൂടെ ലെഗ് സ്റ്റംപ് പിഴുതപ്പോള്‍ 18 പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു ഡുമിനിയുടെ സമ്പാദ്യം. എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാകാതെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രീസ് വിട്ടത്.








