ഇന്നലെ ബംഗാള്‍, ഇന്ന് ത്രിപുര ; ഇനി കേരളം എന്ന് കുമ്മനം
ഇനി കേരളത്തിന്റെ ഊഴമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച പശ്ചാത്തലത്തിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. 31-ല്‍പ്പരം സീറ്റികളിലാണ് ബി.ജെ.പി വിജയിച്ചത്. കോണ്‍ഗ്രസിനോ സി.പി.എമ്മിനോ ഇവിടങ്ങളില്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. സി.പി.എം യാതൊരു പ്രാധാന്യവുമില്ലാത്തവിധം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കല്ലാതെ മറ്റൊരു കക്ഷിക്കും ഒരു നേട്ടവും ഉണ്ടാക്കാനായില്ല.
ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി ഭരിക്കും. മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ എന്നും കുമ്മനം പറഞ്ഞു. ഇന്നലെ ബംഗാള്‍, ഇന്ന് ത്രിപുര, നാളെ കേരളം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കേരളത്തിലെ സാഹചര്യവും ബി.ജെ.പിക്ക് അനുകൂലമായി വരികയാണ്. നാളെ കേരളത്തില്‍ സി.പി.എം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









