ബോള്‍ഡായി കലിപ്പ് ലുക്കില്‍ ഗിന്നസ് പക്രു: ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിരൂപക പ്രശം നേടിയ മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാം ദാസ് ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം ഇളയരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ഗിന്നസ് പക്രു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് മാധവ് രാംദാസ് തന്റെ ചിത്രങ്ങളില്‍ സാധാരണയായി ഉള്‍പ്പെടുത്താറുള്ളത്. ഒരു കോടതി മുറിയില്‍ നടക്കുന്ന വിചാരണയുടെ കഥ പറഞ്ഞ ചിത്രമാണ് മേല്‍വിലാസം. ജാതിവിവേചനവും മേലുദ്യോഗസ്ഥരുടെ പീഡനവും ഉള്‍പ്പെടെ വിഷയങ്ങളായിരുന്നു ഈ ചിത്രത്തില്‍. ആരോഗ്യമേഖലയിലെ ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രമായിരുന്നു അപ്പോത്തിക്കിരി.

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഗിന്നസ് പക്രുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടൊരു സിനിമ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.