തനിക്കിന്നി രണ്ടു വര്‍ഷത്തെ ആയുസ് മാത്രമേയുള്ളൂ എന്ന വെളിപ്പെടുത്തലുമായി കെ ആര്‍ കെ

കെ ആര്‍ കെയെ അറിയാത്ത മലയാളികള്‍ കുറവാണ്. വലിയ സ്റ്റാര്‍ ഒന്നുമല്ലാത്ത ഇയാളെ മലയാളികള്‍ക്ക് എങ്ങനെ അറിയാം എന്നാണു ചോദ്യം എങ്കില്‍ ലാലേട്ടന്‍ ഫാന്‍സ് അല്ല മലയാളികള്‍ ഒന്നടങ്കം പൊങ്കാല ഇട്ട ഒരാളാണ് കെ ആര്‍ കെ. രണ്ടാമൂഴം സിനിമ അനൌണ്‍സ്‌മെന്റ് ചെയ്ത സമയമാണ് കെ ആര്‍ കെ മോഹന്‍ലാലിനെ കളിയാക്കി പോസ്റ്റ് ഇട്ടതും. മലയാളികള്‍ എല്ലാം കൂടി അയാളുടെ നെഞ്ചത്ത് പൊങ്കാല ഇട്ടതും. എന്നാല്‍ വിമര്‍ശിച്ചവര്‍ക്ക് പോലും വിഷമം തോന്നുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. ”എനിക്ക് ആമാശയത്തില്‍ അര്‍ബുദമാണ്.

ഒന്നോ രണ്ടോ വര്‍ഷം കൂടി മാത്രമേ ഇനി ആയുസ്സുള്ളൂ. ഇക്കാര്യം അന്വേഷിച്ചുകൊണ്ട് ഉടനെ മരിക്കാന്‍ പോകുന്നവന്‍ എന്ന സഹാനുഭൂതി പകരാന്‍ ആരും വിളിക്കേണ്ടതില്ല. ഒരിക്കലുമെനിക്ക് സഹാനുഭൂതി ആവശ്യമില്ല. എന്നെ വെറുക്കുന്നവരേയും സ്നേഹിക്കുന്നവരേയും എനിക്കിഷ്ടമാണ്. ഞാനൊരു സാധാരണക്കാരന്‍ മാത്രമാണ്”, കെആര്‍കെ കുറിച്ചു. തനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടെന്നും കെആര്‍കെ പറയുന്നു. ”ഒരു എ ഗ്രേഡ് സിനിമ നിര്‍മിക്കുക, അമിതാഭ് ബച്ചന്റെ ഒപ്പം അഭിനയിക്കുക അല്ലെങ്കില്‍ അദ്ദേഹത്തെ അഭിനയിപ്പിച്ച് ഒരു സിനിമയെടുക്കുക. ഈ രണ്ട് ആഗ്രഹങ്ങളും എന്നോടൊപ്പം അവസാനിച്ചേക്കും. ഇപ്പോള്‍ എനിക്ക് കൂടുതല്‍ സമയം എന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടതായുണ്ട്.