കൂകി വിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിച്ച, സിദാന്‍ തലയില്‍ കൈവച്ചുപോയ റൊണാള്‍ഡോയുടെ ആ മിന്നല്‍പ്പിണര്‍ ഗോള്‍-വീഡിയോ
കളത്തിനകത്തും പുറത്തും വിമര്‍ശകര്‍ വിടാതെ പിന്തുടരുന്ന താരമാണ് റയലിന്റെ സൂപ്പര്‍ താരം റൊണാള്‍ഡോ. എന്നാല്‍ മൈതാനത്തിലെ പ്രകടനം കൊണ്ട് അതിനു തക്ക മറുപടി നല്‍കിയാണ് റോണോ പ്രതികരിക്കുക.
പക്ഷെ, ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിറില്‍ യുവന്റസിനെ നേരിടാനിറങ്ങിയ റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്ച്ചവെച്ച പോരാട്ട വീര്യം പക്ഷെ വിമര്‍ശകരെപോലും അമ്പരപ്പിക്കും. കളിയുടെ മൂന്നാം മിനിട്ടില്‍ത്തന്നെ ഫസ്റ്റ് ടച്ച് ഗോളിലൂടെ റോണോ റയലിനെ മുന്നിലെത്തിച്ചു. പിന്നീടങ്ങോട്ട് റോണോയുടെ കാലില്‍ പന്ത് എത്തുമ്പോള്‍ കൊക്കി വിളിച്ചായിരുന്നു യുവന്റസ് ആരാധകര്‍ റോണോയെ പ്രകോപിപ്പിച്ചത്. പക്ഷെ അതിനുള്ള മറുപടി റൊണാള്‍ഡോ കരുതി വച്ചിരുന്നു.
GOOOOOOAAAAAAAALLLLLLLLLL!!! RONALDO SCORES A BICYCLE KICK!!!! 2-0!!!! #RealMadrid #HalaMadrid #Ronaldo #ChampionsLeague #UCL #Juve #Juventus pic.twitter.com/JGyDqVxctx
— fantastachi🌹 (@xfantastachi) April 3, 2018
പക്ഷെ അതിനു രണ്ടാം പകുതിയിലെ 64ാം മിനുട്ടുവരെ കാത്തിരിക്കണമായിരുന്നു. പ്രതിരോധതാരം കര്‍വഹാലിന്റെ ക്രോസ് ഉയര്‍ന്നു ചാടി ഒരു ബൈസൈക്കിള്‍ കിക്കിലൂടെ പോസ്റ്റിലേക്ക് തൊടുത്തുവിട്ടപ്പോള്‍ അതുവരെ കൂകി വിളിച്ച യുവന്റസ് ആരാധകരെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് സ്തംബ്ധരായി.ലോകോത്തര ഗോള്‍ കീപ്പര്‍ ബുഫണെ നിസ്സഹയാനാക്കി തൊടുത്ത ആ അവിശ്വസനീയ ഷോട്ട് പിറന്നോടെ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ മുഴുവന്‍ എഴന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരന്നു.
UEFA’s next respect advert right here #Ronaldo pic.twitter.com/CpVARCVsyY
— Tom McDermott (@MrTomMcDermott) April 3, 2018
തന്നെ അഭിനന്ദിച്ച ആരാധകര്‍ക്ക് റൊണാള്‍ഡോ നല്‍കിയ മറുപടിയും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു. അഹങ്കാരിയെന്ന് എതിരാളികള്‍ വിളിക്കുന്ന റൊണാള്‍ഡോ യുവന്റസ് ആരാധകരുടെ സ്നേഹത്തിന് മുന്നില്‍ കൈകൂപ്പിയാണ് നന്ദി പ്രകടിപ്പിച്ചത്. ഇതുവരെ കാണാത്ത റൊണാള്‍ഡോയെന്നാണ് ലോകമാധ്യമങ്ങള്‍ ഈ കാഴ്ച്ചയെ വിശേഷിപ്പിച്ചത്.
റയല്‍ പരിശീലകന്‍ സാക്ഷാല്‍ സിനദീന്‍ സിദാന്‍ പോലും റൊണാള്‍ഡോയുടെ ബൈസക്കിള്‍ ഗോളില്‍ അത്ഭുതപരതന്ത്രനായി. ഗോള്‍ കണ്ട് ആഹ്ലാദിക്കുന്നതിന് പകരം തലയില്‍ കൈവെച്ചാണ് സിദാന്‍ ആ ഗോളില്‍ തന്റെ അവിശ്വസനീയത രേഖപ്പെടുത്തിയത്. ഈ പ്രായത്തിലും റൊണാള്‍ഡോ കാണിക്കുന്ന ശാരീരിയ മെയ് വഴക്കം ചരിത്രത്തില്‍ എന്ന് ഓര്‍മിക്കപ്പെടാന്‍ കെല്‍പുളളതാക്കി മാറുന്നു.







