ഉപ്പും മുളകും സീരിയലിനും സംവിധായകനുമെതിരെ ആരോപണവുമായി നടി നിഷാ സാരംഗ്
മലയാള ടെലിവിഷന്‍ പരിപാടികളില്‍ വ്യത്യസ്തമായതും ഏറെ ജനപിന്തുണ ഉള്ളതുമായ ഒരു പരിപാടിയാണ് ഫ്‌ലവേര്‍സ് ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ഉപ്പും മുളകും എന്ന പരമ്പര. പതിവ് കരച്ചില്‍ അമ്മായിയമ്മ പോരില്‍ നിന്നും വ്യതസ്തമായി ഒരു കുടുംബത്തിലെ വിശേഷങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന സീരിയല്‍ ഏറെക്കാലം ടെലിവിഷന്‍ റേറ്റിംഗില്‍ ഒന്നാമതായിരുന്നു. എന്നാല്‍ ഏറെ രസകരമായ ആ പ്രോഗ്രാമിന്റെ അണിയറയില്‍ ഇപ്പോള്‍ പൊട്ടിത്തെറികള്‍ നടക്കുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീരിയലിലെ മുഖ്യ നായികയായ നിഷാ സാരംഗ് ഉപ്പും മുളകും സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ആരോപിക്കുന്നു. കൂടാതെ സംവിധായാകനു എതിരെയും ഇവര്‍ കനത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ഉണ്ണികൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലാണ് നിഷാ സാരംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്നെക്കുറിച്ച് ഇയാള്‍ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍.ഉപ്പും മുകളിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം.
പട്ടികളെ, തെണ്ടികളെ തുടങ്ങി പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറായതെയാണ് തന്നെ സീരിയലില്‍ നിന്നും പുറാത്താക്കിയത്. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. ഔദ്യേഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല.







