കുട്ടിയുടുപ്പിട്ട പെണ്‍കുട്ടിയെ യുവതി കരണത്തടിച്ചു ; ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടണമെന്ന് യുവതി
കൊല്‍ക്കൊത്തയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയാണ് പരസ്യമായി അപമാനിക്കപ്പെട്ടത്.
ഷോര്‍ടസ് ധരിച്ച് കടയിലെത്തിയ പെണ്‍ക്കുട്ടിയോട് നിങ്ങളെപ്പോലുള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് യുവതി പറയുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയുടെ മുഖത്തു യുവതി അടിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ യുവതി രണ്ടുതവണയാണ് മുഖത്ത് ആഞ്ഞടിച്ചത്. ആള്‍ക്കൂട്ടം വളഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ യുവതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റക്കാരിയായ യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായ രീതിയില്‍ രാജ്യത്തു പല ഇടങ്ങളിലും സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുകയാണ്.









