സോണിയാ ഗാന്ധി ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതു മൂലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ ഗംഗാ രാം ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സോണിയാ ഗാന്ധിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ബജറ്റ് പ്രസംഗത്തില്‍ സോണിയ പങ്കെടുത്തിരുന്നില്ല.