ആശ്വാസ വാര്‍ത്ത ; നിസാമുദ്ദീനില്‍ പോയ 7 പേര്‍ക്കും കോവിഡ് ഇല്ല
ആശ്വാസമായി പത്തനംതിട്ട ജില്ലയിലെ കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. നിസാമുദ്ദീന്‍ തബ്ലീഗില്‍ പങ്കെടുത്ത് മടങ്ങിയ ഏഴു പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചത്. ഇനി 105 പേരുടെ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
പത്തനംതിട്ടയില്‍ നിന്നും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേരാണ് പോയിരുന്നത്. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും മടങ്ങി എത്തിയിട്ടുണ്ട്. ഇവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കും.
ഇതിനിടെ പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ പിതാവ് മരിച്ചത് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മകന്‍ വിദേശത്ത് നിന്നെത്തിയത്. മകന്റെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.









