കൊറോണ ; ഇന്ത്യയില്‍ സ്‌ഫോടനാത്മക വ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യയില്‍ സ്‌ഫോടനാത്മക വ്യാപനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്ന് അറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് വേണ്ടി വരുന്ന സമയം മൂന്നാഴ്ചയാണ്. ഇന്ത്യയിലെ ഓരോ പ്രദേശത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു. മാത്രമല്ല, ദിനം പ്രതി കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ക്രമാതീതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളിലും സ്ഫോടനാത്മകമായ സാഹചര്യമില്ലെന്നും എന്നാല്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര കുടിയേറ്റം ഇതിനൊരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചുവെന്നും എന്നാല്‍, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ രോഗവ്യാപനം വര്‍ധിക്കുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.








