ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു , സമ്പര്‍ക്കം വഴി രോഗം പകർന്നത് 68 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യു.എ.ഇയിൽ നിന്ന് 89,749 പേർ വന്നു.

68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ മൂന്നു പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്‌സി ജവാനും രോഗം ബാധിച്ചു.