മണ്ണിനടിയിലായ കുടുംബങ്ങളെക്കാള്‍ വലുതാണ് ക്വാറി മാഫിയ : വി.ഡി. സതീശന്‍

രാജമലയിലെ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലിനു കാരണം പശ്ചിമഘട്ട മലനിരകളില്‍ നടക്കുന്ന അനധികൃതമായ പാറഖനനവും തെറ്റായ ഭൂവിനിയോഗവുമെന്ന് വി.ഡി. സതീശന്‍. പശ്ചിമഘട്ട മലനിരകളില്‍ നടക്കുന്ന അനധികൃതമായ പാറ ഖനനത്തെക്കുറിച്ചും തെറ്റായ രീതിയിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും അര ഡസന്‍ പ്രാവശ്യമെങ്കിലും നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. സഭക്കകത്തും പുറത്തും പറയുന്ന ഇത്തരം കാര്യങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ലെന്നുംവി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷെ മണ്ണിനടിയിലായ കുടുംബങ്ങളെക്കാള്‍ വലുതാണ് സംസ്ഥാനത്തെ ക്വാറി മാഫിയയെന്നും അദ്ദേഹം കുറിക്കുന്നു. 2018 ലെ മഹാപ്രളയത്തിനു ശേഷം വിജു. ബി.യെന്ന ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകന്‍ പശ്ചിമഘട്ടം മുഴുവന്‍ യാത്ര ചെയ്ത് തയ്യാറാക്കിയ flood and fury എന്ന പുസ്തകം ഉണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന് കൊച്ചിയില്‍ ഒരു സ്വീകരണവും നല്‍കിയിരുന്നു. ആ പുസ്തകത്തില്‍ കുടകിലും ഇടുക്കിയിലും വയനാട്ടിലും സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് പ്രവചന സ്വഭാവത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടിലും ഈ വര്‍ഷം കുടകിലും ഇടുക്കിയിലും അത് സംഭവിച്ചു കഴിഞ്ഞു.
പക്ഷെ മണ്ണിനടിയിലായ കുടുംബങ്ങളെക്കാള്‍ വലുതാണ് സംസ്ഥാനത്തെ ക്വാറി മാഫിയ.
ഇനിയെങ്കിലും….

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :