കേരളത്തില്‍ സിനിമാ തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി

സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ നടത്താന്‍ തിയേറ്ററുകള്‍ക്ക് ദുരന്തനിവാരണ വകുപ്പ് അനുമതി നല്‍കി. ഇതിനായി തീയേറ്ററുകളുടെ സമയം പുനക്രമീകരിക്കും. വിവിധ സിനിമാ സംഘടനകള്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.

കോവിഡ് വ്യാപനം രൂക്ഷമായതോടെ തീയേറ്ററുകളുടെ ദൈനംദിന പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ആക്കി നിജപ്പെടുത്തിയിരുന്നു. പകരം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയായി പുനഃക്രമീകരിച്ചാണ് പുതിയ ഉത്തരവ്. കോവിഡ് വന്നതോടെ അടച്ചു പൂട്ടിയ തീയേറ്ററുകള്‍ നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തുറന്നെത്.എങ്കിലും നിബന്ധനകളും നിയന്ത്രണങ്ങളും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ രം ഗത്തെത്തിയിരുന്നു.

തിയേറ്ററുകള്‍ എല്ലാം തന്നെ മുന്നോട്ട് നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്നും കടുത്ത ബുദ്ധിമുട്ടുകള്‍ തുടരാന്‍ മറ്റു സംസ്ഥാനങ്ങളിലേതു പോലെ സെക്കന്‍ഡ് ഷോ അനുവദിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് കേരള ഫിലിം (Film) എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരള സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പുതിയ ചിത്രങ്ങള്‍ ഇനി റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു സിനിമാ പ്രവര്‍ത്തകര്‍.