അമ്മ ടിവി കാണുവാന്‍ സമ്മതിച്ചില്ല ; 19കാരന്‍ തൂങ്ങിമരിച്ചു

അമ്മ ടിവി കാണുവാന്‍ അനുവാദിക്കാത്തതിന്റെ പേരില്‍ 19കാരന്‍ തൂങ്ങി മരിച്ചു . മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞുവന്ന് സോഫയില്‍ കിടന്നുകൊണ്ട് ടിവി കാണുന്ന യുവാവിനെ ശകാരിച്ച് അമ്മ ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ കുളിമുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു.

”നേരെ ഇരുന്ന് ടിവി കാണാന്‍ ആദ്യം അമ്മ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ അവര്‍ ടിവി ഓഫ് ചെയ്തു. ടിവി ഓഫ് ചെയ്തതിനെ തുടര്‍ന്ന് യുവാവ് കുളിമുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് അമ്മയും സഹോദരിയും ചേര്‍ന്ന് മൃതദേഹം കണ്ടെടുക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.