ചെങ്കിസ്ഖാന്‍ മുസ്ലീം ; യുക്തിവാദി നേതാവ് രവിചന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
പ്രമുഖ യുക്തിവാദി നേതാവ് രവിചന്ദ്രനാണ് അബദ്ധം പിണഞ്ഞത്. ഇസ്ലാമിലേക്ക് ആളെക്കൂട്ടാന്‍ ചെങ്കിസ്ഖാന്‍ പല ക്രൂരകൃത്യങ്ങളും ചെയ്തെന്നാണ് രവിചന്ദ്രന്‍ തട്ടി വിട്ടത്. താങ്കള്‍ ചരിത്രം അറിയാതെയാണോ സംസാരിക്കുന്നതെന്നും മനഃപൂര്‍വ്വം കളവു പ്രചരിപ്പിക്കുകയാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ലൈവ് വീഡിയോയിലാണ് ഇദ്ദേഹം മംഗോളിയന്‍ ഭരണാധികാരിയായ ചെങ്കിസ്ഖാനെ കുറിച്ച് അബദ്ധജഡിലമായ വാദങ്ങള്‍ ഉന്നയിക്കുന്നത്. മംഗോള്‍ സാമ്രാജ്യ സ്ഥാപകന്‍ കൂടിയാണ് ചെങ്കിസ്ഖാന്‍. അതിശൈത്യത്തില്‍ പോലും റഷ്യ കീഴക്കുക എന്ന മഹത്തായ നേട്ടം സ്വന്തമാക്കിയ വ്യക്തിയായിരുന്നു ചെങ്കിസ്ഖാന്‍. ഇന്നത്തെ ആഫ്രിക്കയുടെ ഇരട്ടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം.
അമ്പെയ്ത്ത്, കുതിരപ്പട്ടാളം തുടങ്ങിയവയില്‍ യൂറോപ്യന്‍സിനെ അവര്‍ അതിശയിച്ചിരുന്നു. എതിരാളികളുടെ കണ്ണുനീരില്‍, ചോരയില്‍ കുളിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു ചെങ്കിസ്ഖാന്‍. ജീവനോടെ ആളുകളുടെ തൊലിയുരിക്കുക തുടങ്ങി എത്രമാത്രം ക്രൂരത ചെയ്യാമോ, അതെല്ലാം ചെയ്തു. ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ ഭാഗമായി പല ക്രൂരതകൃത്യങ്ങളും ചെയ്തു എന്നാണ് പറയുന്നത്.’ രവി ചന്ദ്രന്‍ പറയുന്നു. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ , സല്‍മാന്‍ ഖാന്‍… എന്നൊക്കെ കണ്ടപ്പോള്‍ കിടക്കട്ടെ ചുളുവില്‍ ഒരു ചെങ്കിസ് ഖാന്‍ കൂടി എന്നായിരിക്കണം രവി ഉദ്ദേശിച്ചത്. മണ്ടന്മാരായ അണികള്‍ അതും വിശ്വസിക്കുമെന്ന് രവിക്ക് അറിയാം.’ കമന്റുകള്‍ ഇങ്ങനെ പോകുന്നു.
ജെങ്കിസ് ഖാന്‍ ഇസ്ലാമിലേക്ക് ആളെ കൂട്ടാന്‍ വേണ്ടി ആളുകളെ പച്ചക്ക് തൊലിയുരിച്ചു കൊന്നുവെന്ന് പറയുന്ന് സി. രവിചന്ദ്രന്‍ എന്ന യുക്തിവാദികളുടെ ദൈവമാണ്. ഇയാളൊക്കെയാണ് ആഗോള ബുദ്ധികേന്ദ്രമായി ചമഞ്ഞു നടക്കുന്നത്. ജെങ്കിസ് ഖാന്‍ എന്ന് വെറുതെ സെര്‍ച്ച് ചെയ്തുനോക്കിയാല്‍ പോലും ആരായിരുന്നു അയാള്‍ എന്ന് നിമിഷനേരം കൊണ്ട് മനസിലാകും. ആ സൗകര്യം നിലനില്‍ക്കെയാണ് ഇയാള്‍ നുണ പറഞ്ഞ് നടക്കുന്നത്.’ ‘ഇസ്ലാമിന്റെ ശത്രുവായ ചെങ്കിസ് ഖാന്‍ ഇസ്ലാമിലേക്കുള്ള കണ്‍വേര്‍ഷനു വേണ്ടിയാണ് കൂട്ടക്കൊലകള്‍ നടത്തിയതെന്ന പച്ച നുണയാണ് രവി വിളമ്പിയത്.
ഇസ്ലാമിക ലോകത്തെ അമൂല്യമായ വൈജ്ഞാനിക കേന്ദ്രങ്ങള്‍ ചുട്ടെരിച്ചത് മംഗോളിയരായിരുന്നു എന്നാണ് ഇസ്ലാം അനുകൂല വ്യക്തികള്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. അതേസമയം അബദ്ധം പിണഞ്ഞതിനു പിന്നാലെ തെറ്റ് പറ്റി എന്ന് പറഞ്ഞു രവി ചന്ദ്രന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ യുക്തിവാദത്തിന്റെ മറവില്‍ ഇസ്ലാം വിരുദ്ധത വളര്‍ത്താന്‍ വേണ്ടിയുള്ള സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആണ് രവി ചന്ദ്രന്‍ എന്നാണ് പരക്കെ ഉയരുന്ന ആരോപണങ്ങള്‍. ഇത് ആദ്യ തവണ അല്ല രവി ചന്ദ്രന്‍ ഇത്തരത്തില്‍ വിവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്നത് എന്നതും ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു.





