വീടിനുള്ളില്‍ അതിക്രമിച്ചു കയറി ; ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; നഗ്നനായ അക്രമി പിടിയില്‍
അര്‍ദ്ധരാത്രി കണ്ണ് തുറന്നു നോക്കുമ്പോള്‍ തങ്ങളുടെ കട്ടിലില്‍ ഒരു അപരിചിതന്‍ നഗ്‌നനായി തങ്ങളുടെ കൂടെ കിടക്കുന്നത് കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. അത്തരത്തില്‍ ഒരു അനുഭവമാണ് ന്യൂയോര്‍ക്കിലെ സ്റ്റില്‍വാട്ടറിലെ ഒരു ദമ്പതികള്‍ക്ക് ഉണ്ടായത്. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു യുവദമ്പതികള്‍. അതിനിടയ്ക്കാണ് അവര്‍ക്കിടയില്‍ മറ്റാരോ ഉണ്ടെന്ന് യുവതിയ്ക്ക് മനസ്സിലായത്. അവള്‍ നോക്കുമ്പോള്‍ കിടക്കയില്‍ മറ്റൊരു യുവാവ് അതും പൂര്‍ണ്ണ നഗ്നനായി.
ഇത് കണ്ട് നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവളുടെ വാ പൊത്തിപിടിച്ചു. അതിനുശേഷം, അവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് കണ്ണു തുറന്നപ്പോള്‍ കണ്ടത്, നഗ്നനായ ഒരു യുവാവ് ഭാര്യയുമായി മല്‍പ്പിടിത്തം നടത്തുന്നതാണ്. അയാള്‍ ഉടന്‍ തന്നെ യുവാവിനെ കിടക്കയില്‍നിന്നും ചവിട്ടി താഴെയിട്ടു. തറയില്‍ വീണ അയാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. പിന്നാലെ തന്നെ യുവാവു ഭാര്യയും ഓടി. കോണിപ്പടികള്‍ ഇറങ്ങിയ യുവാവ് റോഡിലേക്ക് ഓടി. അവര്‍ക്കു പിന്നാലെ യുവദമ്പതികളും വെച്ചുപിടിച്ചുവെങ്കിലും അല്‍പ്പം കഴിഞ്ഞപ്പോള്‍ അയാള്‍ പ്രത്യക്ഷനായി.
തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി. രാത്രി തന്നെ വിശദമായ അന്വേഷണം നടത്തിയ പോലീസ് വൈകാതെ അക്രമിയുടെ വീട്ടില്‍ എത്തി ആളിനെ പൊക്കി.40 -കാരനായ നിക്കോളാസ് പി ലെസണ്‍ എന്നയാളാണ് സ്റ്റില്‍വാട്ടര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ഭവനഭേദന, ലെംഗിക അതിക്രമ കേസുകള്‍ ചുമത്തിയതായി സരാതോഗ കൗണ്ടി ഷെറീഫ് ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോടതി ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട് എന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. വിശദമായ അന്വേഷണം നടത്തുവാനുള്ള തീരുമാനത്തിലാണ് പോലീസ്.









