തുണിയുടുക്കാതെ നടക്കാന്‍ യുവാവിന് കോടതിയുടെ അനുമതി

പൊതു ഇടത്തില്‍ തുണിയില്ലാതെ നടന്നാല്‍ നമ്മുടെ നാട്ടില്‍ തക്കതായ ശിക്ഷ കിട്ടും. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. സ്ത്രീകള്‍ പരസ്യമായി നഗ്‌നത കാണിച്ചാല്‍ പുരോഗമനം എന്ന് പറയുന്ന അതെ സംവിധാനങ്ങള്‍ തന്നെ ഒരു പുരുഷന്‍ അങ്ങനെ ചെയ്താല്‍ കേസാക്കി അകത്താക്കുന്നതാണ് നമ്മുടെ രീതി. എന്നാല്‍ സ്‌പെയിനില്‍ ഒരാള്‍ ന?ഗ്?നനായി നടന്നതിന് അയാള്‍ക്കെതിരെ പോലീസ് പിഴ ചുമത്തി. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നും അയാള്‍ക്ക് അനുകൂലമായ വിധിയാണ് വന്നത്. യുവാവിന് ന?ഗ്‌നനായി നടക്കാന്‍ ഇനിയും അവകാശമുണ്ട് എന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല ഇയാള്‍ കോടതിയില്‍ ഹാജരായതും ന?ഗ്‌നനായിട്ടാണ്.

സ്‌പെയിനിലെ അല്‍ദായയിലെ തെരുവുകളില്‍ കൂടിയാണ് ഇയാള്‍ ന?ഗ്‌നനായി നടന്നത്. കീഴ്‌ക്കോടതി ഇതിന് ഇയാള്‍ക്കെതിരെ പിഴ ചുമത്തി. ഇതേ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ പോവുകയായിരുന്നു. 29 -കാരനായ അലസാന്‍ഡ്രോ കൊളോമറിനെതിരെയാണ് ന?ഗ്‌നനായി നടന്നതിന് പിഴ ചുമത്തിയത്. എന്നാല്‍, തുടര്‍ന്ന് ഹൈക്കോടതിയില്‍ പോകുമ്പോഴും ഇയാള്‍ ഒരു ജോഡി ഹൈക്കിം?ഗ് ബൂട്ട് മാത്രമാണ് ധരിച്ചത്, വസ്ത്രങ്ങള്‍ ഒന്നും തന്നെ ധരിച്ചില്ല. ഇതിന്റെ വീഡിയോയും പിന്നാലെ പുറത്ത് വന്നു. കോടതിയില്‍ തന്റെ ആശയ സ്വാതന്ത്ര്യമെന്ന അവകാശത്തെ ഹനിക്കുന്നതാണ് തനിക്കെതിരെ പിഴ ചുമത്തിയ നടപടി എന്ന് ഇയാള്‍ ആരോപിച്ചു. 2020 മുതലാണ് താന്‍ ന?ഗ്‌നനായി നടക്കാന്‍ തുടങ്ങിയത് എന്നും എന്നാല്‍ സമൂഹത്തില്‍ നിന്നും അപമാനത്തേക്കാള്‍ പിന്തുണയാണ് തനിക്ക് ലഭിച്ചത് എന്നും ഇയാള്‍ പിന്നീട് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍, ഒരു തവണ അദ്ദേഹത്തെ ഒരാള്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭൂരിഭാ?ഗം ആളുകളും തന്നെ പിന്തുണക്കുകയാണ് ചെയ്തത് എന്നും അലസാണ്ട്രോ പറഞ്ഞു.

ഇപ്പോള്‍ അശ്ലീല പ്രദര്‍ശനത്തിനാണ് തനിക്ക് നേരെ പിഴ ചുമത്തിയിരിക്കുന്നത്. എന്നാല്‍, നിഘണ്ടു പ്രകാരം ലൈം?ഗികതാല്‍പര്യത്തോടെ എന്തെങ്കിലും ചെയ്താലാണ് അശ്ലീല പ്രദര്‍ശനം ആവുന്നത്. തനിക്ക് അങ്ങനെ ഒരുദ്ദേശവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നും താന്‍ ചെയ്തിരുന്നുമില്ല. അതിനാല്‍ തന്നെ തനിക്ക് നേരെ ചുമത്തിയിരിക്കുന്ന പിഴ വെറും അനീതിയാണ് എന്നും അലസാണ്ട്രോ പറഞ്ഞു. 1988 മുതല്‍ സ്‌പെയിനില്‍ ന?ഗ്‌നമായി നടക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, അക്കാര്യത്തില്‍ വല്ലാഡോളിഡ് ബാഴ്‌സലോണ പോലെയുള്ള പ്രദേശങ്ങള്‍ തങ്ങളുടേതായ ചില നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, അല്‍ദായ അത്തരം നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന സ്ഥലമല്ല എന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, അലസാണ്ട്രോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒന്നും ചെയ്തിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാവിന് അനുകൂലമായി കോടതി സംസാരിച്ചത്.