വലിപ്പം വരുത്താന്‍ ; ജനനേന്ദ്രിയത്തില്‍ മോതിരം ഇട്ടു പരീക്ഷണം നടത്തിയ പതിനഞ്ചുകാരന്‍ വെട്ടിലായി ; സംഭവം കോഴിക്കോട്
യു ട്യൂബ് വീഡിയോ നോക്കി ജനനേന്ദ്രിയത്തില്‍ മോതിരം ഇട്ടു പരീക്ഷണം നടത്തിയ പതിനഞ്ചുകാരന്‍ വെട്ടിലായി. കോഴിക്കോട് ആണ് സംഭവം. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. ഗുരുതരാവസ്ഥയിലായി കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ എന്ത് ചെയ്യണം എന്ന് ഉറപ്പില്ലാതെയായ ഡോക്ടര്‍മാര്‍ അവസാനം അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേനയെത്തി പ്രത്യേക ഫ്ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുക്കുകയായിരുന്നു.
കുടുങ്ങിയത് ചെറിയ മോതിരമായതിനാല്‍ ജനനേന്ദ്രിയം വീര്‍ത്ത് വലുതായ നിലയിലായിരുന്നു. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്‍മാന്‍ നിഖില്‍ മല്ലിശ്ശേരി, എം.ടി. റഷീദ്, ചാസിന്‍ ചന്ദ്രന്‍, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായി. ഇതിനു സമാനമായ മറ്റൊരു സംഭവവും അടുത്തിടെ നടന്നിരുന്നു. പ്രായപൂര്‍ത്തിയായ യുവാവ് ആണ് അന്ന് കുടുങ്ങിയത്. ജനനേന്ദ്രിയത്തിനു വലിപ്പം ലഭിക്കാന്‍ എന്ന പേരില്‍ ധാരാളം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ മിക്കതും ആളുകളെ പറ്റിക്കാന്‍ ഉള്ളതാണ് എന്നതാണ് സത്യം.









