എന്റെ പവര്‍; പുള്ളി ചത്തുവെന്ന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തുവെന്ന് എനിക്കും പറഞ്ഞൂടെ: വിനായകന്‍

ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടന്‍ വിനായകന്‍. തന്റെ അച്ഛന്‍ ചത്തുവെന്ന് സമൂഹത്തിന് പറയാമെങ്കില്‍ തനിക്കും അയാളുടെ അച്ഛന്‍ ചത്തുവെന്ന് പറഞ്ഞൂടെ എന്നാണ് വിനായകന്‍ ചോദിക്കുന്നത്.

‘എന്റെ അച്ഛന്‍ ചത്തുവെന്ന് സമൂഹത്തിന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തുവെന്ന് എനിക്കും പറഞ്ഞൂടെ.. എന്റെ അച്ഛന്‍ മാത്രം എന്താ ചീത്തയാണോ? അവരുടെ അച്ഛന്‍ ഒക്കെ മരണമടഞ്ഞു… എന്റെ അച്ഛന്‍ മാത്രം ചത്തു അതെന്താ..? എനിക്ക് എന്റെ അച്ഛന്‍ ഭയങ്കരമാണ്, എന്റെ അച്ഛന്‍ ആണെന്റെ പവര്‍, എന്നെ തൊടാന്‍ പറ്റുമെന്ന് ഇവര്‍കൊക്കെ തോന്നുന്നുണ്ടോ..,’ വിനായകന്‍ പറയുന്നു.

സമുഹത്തിലെ ഒരു പറ്റം ആളുകളാണ് ഈ വിഷം പറയുന്നതെന്നും വിനായകന്‍ പറയുന്നുണ്ട്.തന്റെ നിറമാണ് പലരുടെയും പ്രശ്‌നമെന്നും, മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് കാര്യങ്ങള്‍ കാണിക്കുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.