റെക്‌സം കേരളാ കമ്മ്യൂണിറ്റക്ക് (WKC) പുതുമുഖ നേതൃത്വം

റെക്‌സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു. പ്രവീണ്‍ കുമാര്‍ പ്രസിഡന്റ്, പ്രിന്‍സ് സേവിയര്‍, സുനില്‍ ജോസഫ് വൈസ്പ്ര സിഡന്റ്മാര്‍. സെക്രട്ടറി ജിക്കു ഫിലിപ്പ്. ജോയിന്റ് സെക്രട്ടറിമാരായി ഇന്ദു എലിസബത്ത് ജോസഫ്, ജെറി ജോര്‍ജ്, സ്മിത അഭിലാഷ്, ട്രെഷറര്‍ മാരായി സെബാസ്റ്റ്യന്‍ തോമസ്, സേവിയര്‍ വിനു, എക്‌സിക്യൂട്ടീവ് മെബര്‍മാരായി ജെസ്ബിന്‍ അലക്‌സാണ്ടര്‍, അജു ജോസഫ്, ജിജോ ഗണേഷ്, ആന്‍സി തോമസ്, ആന്‍സി അച്ചു എബ്രഹാം, ടീനാ എല്യാസ് എന്നിവരും. റെക്‌സാം കേരളാ കമ്മ്യൂണിറ്റിയുടെ അഡൈ്വസറി ബോഡി മെമ്പര്‍മാരായി ബെന്നി തോമസ്, മനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

റെക്‌സം കേരളാ കമ്മ്യൂണിറ്റി (WKC) റെക്‌സമിലും പരിസര പ്രദേശത്തും വസിക്കുന്ന മലയാളികളുടെ കൂട്ടായ്മ യാണ്. ഇതില്‍ ജാതി, മത, രാഷ്ട്രീയ വേര്‍തിരുവുകള്‍ ഇല്ലാതെ പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും ഒത്തൊരുമയോടെ അന്യനാട്ടില്‍ ആയിരിക്കുമ്പോള്‍ ഏതൊരു മലയാളിക്കും ഒരു കൈത്താങ്ങായി നിലകൊള്ളും. ഏതൊരു അത്യാവശ്യ സാഹചര്യത്തിലും ആര്‍ക്കും റെക്‌സം കേരളാ കമ്മ്യൂണിറ്റിയുടെ സഹായം ചോദിക്കാവുന്നതാണ്. ഈ കമ്മിറ്റി അംഗങ്ങളെ ഈ ഗ്രൂപ്പ് വഴിയോ പേര്‍സണല്‍ ആയോ ബന്ധപെടാവുന്നതാണ്.

റെക്‌സം കേരളാ കമ്മ്യൂണിറ്റി എല്ലാവര്‍ഷവും കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍, ഈസ്‌റെര്‍, വിഷു എന്നിവ സമുക്തമായി ആഘോഷിക്കുന്നതാണ്. എല്ലാവരുടെയും സഹകരണത്തോടെ ഓണം പ്രൗഡ ഗംഭീരം നടത്താന്‍ കഴിഞ്ഞു. ഇനി നമ്മുടെ പ്രധാന ആഘോഷമായ ക്രിസ്മസ്, ന്യൂ ഇയര്‍ ഡീസബര്‍ 30- തിയതി നടത്തപെടുന്നു. മനസിനും, കാതിനും ആനന്ദവും,ഉല്ലാസവും പകരുന്ന നിരവധി കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യം ഉള്ള കുട്ടികളും മുതിര്‍ന്നവരും കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്. എല്ലാവരുടെയും പരിപൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ രെജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുന്നതാണ്. നമ്മുടെ ഹാള്‍ പരിമിതി മൂലം പങ്കെടുക്കുന്നവരുടെ എണ്ണം ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാ ക്രമം ആയിരിക്കും. എല്ലാം വരെയും ക്രിസ്മസ് പുതു വത്സര ആഘോഷത്തിലേക്ക് റെക്‌സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.