വേള്‍ഡ് പീസ് അക്കാദമിയുടെ മ്യൂസിക് തെറാപ്പി ആന്റ് പീസ് യോഗ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി ആരംഭിച്ച ”മ്യൂസിക് തെറാപ്പി ആന്റ് പീസ് യോഗ” പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം, കുടമാളൂര്‍ വേള്‍ഡ് പീസ് മിഷന്‍ സെന്ററില്‍ (പീസ് ഗാര്‍ഡന്‍) മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി. റ്റി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
‘ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് സംഗീതം, പീസ് യോഗ, ധ്യാനം എന്നിവ സോയോഗജിപ്പിച്ചാണ് ഈ പഠന പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
”ശബ്ദം മനസ്സിനെ സ്വാധീനിക്കുന്നു. മനസ് ശരീരത്തെ സ്വാധിക്കുന്നു എന്ന ആശയത്തെ ആസ്പദമാക്കിയുള്ള ഈ പരിശീലന പദ്ധതി സമൂഹത്തിന് പുതിയ ആരോഗ്യ -സമാധാന ദിശ തുറക്കുന്നതായി വൈസ് ചാന്‍സലര്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വേള്‍ഡ് പീസ് മിഷന്‍ സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനും, സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു.
സംഗീത യോഗയുടെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, മനുഷ്യന്റെ അന്തരംഗം സമാധാനം സമൂഹ സമാധാനത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.
പരുപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍, സാമൂഹിക പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു: ധ്യാനം, പ്രാണായാമം, സംഗീതം ചികിത്സ, ശബ്ദധ്യാനം, എന്നിവ ഉള്‍പ്പെടുത്തി പരിശീലന സെക്ഷനുകളും സംഘടിപ്പിച്ചു. ചടങ്ങില്‍ വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡുകള്‍ നല്‍കി മൂന്നു പേരെ ആദരിച്ചു.
യോഗ പഠനരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മഹത്മഗാന്ധി യൂണിവേഴ്‌സിറ്റി യോഗ ആന്റ് നാച്ചുറോപതി ഡയറക്ടര്‍ ഡോ. സി. ആര്‍. ഹരിലക്ഷ്മിന്ദ്രകുമാറിന് ഇന്റര്‍നാഷണല്‍ യോഗ ആന്റ് നാച്ചുറോപതി അവാര്‍ഡും, ഇന്ത്യയില്‍ ഓട്ടീസം ചികിത്സാ രംഗത്ത് അത്ഭുതകരവും, ആധുനിക സാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിച്ച് നൂതനമായ ചികിത്സാ പദ്ധതികളിലൂടെ ഓട്ടീസം ചികില്‍സിച്ചു ഭേദമക്കാന്‍ കഴിയുമെന്ന് തെളിയിച്ച ഡബ്ലിയു. എച്ച്. ഒ മുന്‍ ഉദ്യോഗസ്ഥനും, ജൂവല്‍ ഓട്ടിസം കെയര്‍ (കോട്ടയം) ഡയറക്ടറുമായ ഡോ. ജെയിംസണ്‍ സാമൂവല്‍, ജൂവല്‍ ഓട്ടീസം കെയറിന്റെ അഡ്മിനിസ്‌ട്രേറ്ററും, പ്രഭാഷകയുമായ ഡോ. ജെന്‍സി ബ്ലസ്സനെയും പ്രശസ്തി പത്രവും ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡും നല്‍കി ആദരിച്ചു.
പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് പീസ് മിഷന്‍ മീഡിയ ഡയറക്ടര്‍ ബിജോയ് ചെറിയാന്‍, എസ്.ബി.ടി മുന്‍ എ. ജി. എം. ജോസഫ് ചെന്നാട്ടുശ്ശേരി, പ്രാണിക് ഹെര്‍ലിങ് ആന്റ് യോഗ രംഗത്തെ പ്രശസ്തനായാ ഡോ. ജോണി ചിറ്റേട്ടുകളം, പ്രസിദ്ധ സിനിമാ നിര്‍മ്മാതാവ് ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.
”സൗണ്ട്, സൈലെന്‍സ് ആന്റ് ഇന്നര്‍ഹാര്‍മണി വഴി ചികിത്സ ‘ എന്ന സന്ദേശത്തോടെ ആരംഭിച്ച ഈ ചികിത്സാ പദ്ധതി ആരോഗ്യകരവും, സമാധാന പരവുമായ ജീവിതത്തിലേക്ക് സമൂഹത്തെ നയി ക്കുമെന്ന് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: കെ. ജെ. ജോണ്‍









