മലപ്പുറത്ത് കളക്ട്രേറ്റില്‍ വന്‍ സ്‌ഫോടനം

blast-712 മലപ്പുറം സിവില്‍ സ്റ്റേഷനില്‍ വന്‍ സ്ഫോടനം എന്ന് വാര്‍ത്തകള്‍. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് 12.30 നാണ് സ്ഫോടനം നടന്നത്. ജില്ലാ ഹോമിയോ ഓഫീസറുടെ കാറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് ആദ്യം ലഭിക്കുന്ന വിവരങ്ങള്‍.ആദ്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ രൂക്ഷമായ മരുന്ന് ഗന്ധം പരന്നതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ലഘുലേഖകള്‍ അടങ്ങിയ ഒരു പെട്ടിയും സംഭവസ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ബെയ്‌സ് മൂവ്‌മെന്റ് എന്ന് പുറത്തെഴുതിയ പെട്ടിയാണ് കണ്ടെത്തിയത്. ഇതു പരിശോധിച്ചു വരികയാണ്.