റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി

 4-4bc5-8613-31cdb റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു. തിരൂരങ്ങാടി മഞ്ഞമങ്ങാട്ടില്‍ അലിയുടെ മകന്‍ ഉമ്മര്‍ ഫാറൂഖ് (48) ആണ് മരിച്ചത്. ഐ.ടി.എല്‍ വേള്‍ഡിന്റെ റിയാദ് വസീര്‍ സ്ട്രീറ്റ് ശാഖയില്‍ ടിക്കറ്റിങ് സ്റ്റാഫായിരുന്നു. അല്‍കോബാറില്‍ ജോലി ചെയ്തിരുന്ന ഉമ്മര്‍ ഫാറൂഖ് അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് റിയാദ് ബ്രാഞ്ചില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാത്രി ശുമൈസി ജനറല്‍ ആസ്പത്രിയിലായിരുന്നു മരണം. 20 വര്‍ഷമായി സഊദി അറേബ്യയിലുളള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ഐ.ടി.എല്‍ വേള്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ് കുഞ്ഞീതകുട്ടി. ഭാര്യ ഷംഷാദ്. മക്കള്‍: സാദിയ, ഫാദിയ, ആദില്‍, നജ, ലിബ മിന്‍ഹ. മയ്യിത്ത് റിയാദില്‍ ഖബറടക്കുമെന്ന് സുഹൃത്ത് ജൗഹര്‍, സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ അറിയിച്ചു.