ദിലീപിന്‍റെ കല്യാണം കഴിഞ്ഞു അടുത്ത ഇര മഞ്ജുവാര്യര്‍ ; 2017 ല്‍ മഞ്ജു വിവാഹിതയാകും എന്ന് സോഷ്യല്‍ മീഡിയ
കേരളത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ തവണ കല്യാണം കഴിപ്പിച്ച വ്യക്തികളാകും ദിലീപും കാവ്യാ മാധവനും. പറഞ്ഞു പറഞ്ഞു ഒരു സുപ്രഭാതത്തില്‍ ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇരുവരും വിവാഹിതര്‍ ആയതോടെ ഇനി ആരെപ്പറ്റി ഇല്ലാക്കഥകള്‍ പറയും എന്ന ആലോചനയിലാണ് ഇക്കൂട്ടര്‍. ദിലീപ് പോയെങ്കില്‍ പോട്ടെ ആദ്യ ഭാര്യ മഞ്ജു ഇപ്പോള്‍ സിംഗിള്‍ അല്ലെ അങ്ങനെയെങ്കില്‍ മഞ്ജു മതി അടുത്ത ഇര. അതുകൊണ്ടുതന്നെ ഇനി മഞ്ജുവിനെ കൂടി കല്യാണം കഴിപ്പിക്കണം ഇവര്‍ക്ക്.അതിനുള്ള പണികള്‍ അവര്‍ തുടങ്ങി കഴിഞ്ഞു. സിനിമാ മംഗളം എന്ന വാരികയാണ് അതുനുള്ള ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. 2017ല്‍ മഞ്ജു വിവാഹിതയാകും എന്നാണു അവര്‍ പറയുന്നത്. വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജുവെന്നും കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നുമാണു പറയുന്നത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് സിനിമാ മംഗളം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ രംഗത്തുനിന്ന് തന്നെയാകും പുതിയ പങ്കാളിയെ കണ്ടെത്തുകയെന്നും സൂചനയുണ്ട്. സിനിമയില്‍ വീണ്ടും സജീവമായ മഞ്ജുവിന് പ്രേക്ഷകരില്‍ നിന്നും ആദ്യം ലഭിച്ച സ്വീകരണം പിന്നീട് ലഭിച്ചിരുന്നില്ല. എന്നാല്‍ കാവ്യ – ദിലീപ് വിവാഹത്തോടെ മഞ്ജു വാര്യര്‍ക്ക് വീണ്ടും ആരാധകരുടെ ശക്തമായ പിന്തുണ ലഭിക്കുകയാണ് ഇപ്പോള്‍ . അതുകൊണ്ടുതന്നെ മഞ്ജു വിവാഹത്തിന് തയ്യാറായാല്‍ ആരും കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് വരില്ല എന്ന് സാരം.