ഫിഷ് ബിരിയാണി തയ്യാറാക്കാം


ചേരുവകള്‍:

മീന്‍ 1 കിലോഗ്രാം
വെള്ളം ആവശ്യത്തിന്
കട്ടിതൈര് 3 ടേബിള്‍ സ്പൂണ്‍
എണ്ണ ആവശ്യത്തിന്
ബിരിയാണി അരി 5 കപ്പ്
സവാള 4 എണ്ണം
തക്കാളി 3 എണ്ണം
വെളുത്തുള്ളി 15 അല്ലി
പച്ചമുളക് 8 എണ്ണം
മുളക്പൊടി 1 ടീസ്പൂണ്‍
മഞ്ഞള്പ്പൊളടി 1/2 ടീസ്പൂണ്‍
ഫിഷ് ബിരിയാണി മസാല 2 ടേബിള്സ്പൂസണ്‍
മല്ലിപ്പൊടി 2 ടേബിള്സ്പൂബണ്‍
ഉപ്പ് പാകത്തിന്
ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍
മല്ലിയില 5 തണ്ട്
നെയ് ആവശ്യത്തിന്
ഗ്രാമ്പു 1 ടീസ്പൂണ്‍
ഏലയ്ക്ക 3 എണ്ണം
കറുവപ്പട്ട 2 കഷ്ണം
പെരുംജീരകം 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
മുളക്പൊടി, മഞ്ഞള്പ്പൊടി, ഉപ്പ്, വെള്ളം എന്നിവ യോജിപ്പിച്ച് വെയ്ക്കുക. മീന്‍ വൃത്തിയാക്കി കഷ്ണങ്ങളാക്കി വെയ്ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം മീനില്‍ നന്നായി യോജിപ്പിച്ചു വെയ്ക്കുക. മീനില്‍ മിശ്രിതം നന്നായി പിടിക്കുന്നതിനായി അരമണിക്കൂര്‍ നേരം മാറ്റിവെയ്ക്കുക.
ഒരു പാനില്‍ നെയ് ചൂടാക്കിയതിന് ശേഷം അതിലേക്ക് കഴുകിവെച്ചിരിക്കുന്ന അരി ചേര്ത്ത് നന്നായി ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളം, ഉപ്പ്, കറുവപ്പട്ട, ഏലയ്ക്ക്, ഗ്രാമ്പു എന്നിവ ചേര്ത്ത് അടച്ചുവെച്ച് വേവിക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഈ പേസ്റ്റില്‍ തക്കാളി, ഉള്ളി, ഉപ്പ്, തൈര്, നാരങ്ങാനീര്, മഞ്ഞള്പ്പൊതടി, മുളക്പൊടി എന്നിവ ചേര്ത്ത് നന്നായി വഴറ്റുക.

നേരത്തെ മാറ്റിവെച്ചിരിക്കുന്ന മീന്‍ കുറച്ച് എണ്ണയില്‍ നന്നായി ഫ്രൈ ചെയ്തെടുക്കുക. ശേഷം മീന്‍ സവാള വഴറ്റിയതില്‍ ചേര്ത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറിയ ചൂടില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഫിഷ് ബിരിയാണി മസാല, മല്ലിപ്പൊടി, മല്ലിയില, ചെറുനാരങ്ങാനീര് എന്നിവ ചേര്ത്ത്ി നന്നായി യോജിപ്പിക്കുക.സവാള ബ്രൗണ്‍ നിറമാകുന്നതുവരെ നെയ്യില്‍ വറുത്തെടുക്കുക. വേവിച്ചുവെച്ചിരിക്കുന്ന പകുതി ചോറിന്റെ മുകളില്‍ പകുതി മീന്‍ മസാല ചേര്ക്കു ക ബാക്കിയുള്ള ചോറ് ഇതിന് മുകളില്‍ ചേര്ക്കു ക. ശേഷം ബാക്കിയുള്ള മീന്‍ മസാല കൂടി ഇതിന് മുകളില്‍ നിരത്തുക. ഇത് ദമ്മില്‍ വേവിച്ചെടുക്കുക.