എട്ടുനിലയില്‍ പൊട്ടിയ ഫാമിലി കോണ്‍ഫ്രന്‍സ്


ഒരുകാലത്ത് ക്‌നാനായ സമുദായാങ്ങള്‍ക്കു മാര്‍ഗ്ഗദീപം കാണിച്ചുതന്നു എന്ന കാരണത്തിന് കുന്നശ്ശേരിപ്പിതാവ് ബഹു. പുല്ലാപ്പള്ളി ജോണ്‍സാറിനു ഷെവലിയാര്‍ സ്ഥാനം കൊടുത്തു. എന്നാല്‍ അതെ പുല്ലാപ്പള്ളിയുടെ മകന്‍, മൂലക്കാടന്‍ മുളവനാല്‍ മുത്തോലം എന്നിവരുടെ ശിങ്കിടിയായി പ്രവര്‍ത്തിച്ചു ക്‌നാനായത്തിന്റെ അന്തകനാകുകയാണെന്നു നിസ്സംശയം പറയാം.

എന്റെയൊക്കെ ചെറുപ്പത്തില്‍ പുല്ലാപ്പള്ളി ജോണ്‍സാറിന്റെ സെമിനാറും പ്രസംഗങ്ങളും എല്ലാം കേട്ടാണ് ക്‌നാനായം എന്താണെന്നും അതിന്റെ മാഹാത്മ്യം എത്രമാത്രമാണെന്നും മനസ്സിലായത്. ആ നല്ല മനുഷ്യന്റെ മകന്‍ സങ്കര ക്‌നാനായ സീറോമലബാര്‍ മിഷന്റെ എല്ലാമെല്ലാമാണെന്നതില്‍ ഖേദിക്കുന്നു.

അമേരിക്കയില്‍ സീറോമലബാര്‍ രൂപത കിട്ടിയതും അതിന്റെ പിതാവായി മാര്‍ അങ്ങാടിയത്തിന്റെ മെത്രാഭിഷേകം വളരെ മോടിയോടെ നടത്തിയതുമെല്ലാം ക്‌നാനായക്കാരായിരുന്നു. തുടര്‍ന്ന് സീറോമലബാര്‍ കണ്‍വന്‍ഷന്‍ ക്‌നാനായക്കാരും സീറോമലബാര്‍ ജനങ്ങളും ഒത്തൊരുമിച്ചു അതിഗംഭീരമായി നടത്തി. അത് പുരോഹിതവര്‍ഗ്ഗത്തിന് പിടിച്ചില്ല. എല്ലാത്തിന്റെയും കടിഞ്ഞാണ്‍ ബിഷോപ്പിന്റെയും പുരോഹിതന്മാരുടെയും കൈകളിലൊതുക്കാന്‍ അവരുടെ നേതൃത്വത്തില്‍ രണ്ടാമത്തെ കണ്‍വന്‍ഷന്‍ നടത്തി. അതും എട്ടുനിലയില്‍ പൊട്ടി. മാത്രവുമല്ല അതിനുശേഷം സീറോമലബാര്‍ കണ്‍വന്‍ഷന്‍ നടന്നിട്ടേയില്ല. എന്തൊരു പരിതാപകരം. ഇനിയൊട്ടു നടക്കുവാനും പോകുന്നില്ല, കാരണം സീറോമലബാര്‍ കത്തോലിക്കര്‍ ചിക്കാഗോ ക്‌നാനായ പ്രാഞ്ചികളെപ്പോലെ അവസരവാദികളും, സ്വസമുദായത്തില്‍ ആളാകാന്‍വേണ്ടിയും പത്രങ്ങളില്‍ ഫോട്ടോ വരാനും, പിതാക്കന്മാരെയും വൈദികരെയും കൈമണിയടിക്കുകയും അവര്‍ക്ക് ഓശാന പാടുകയുമില്ല. അതുകൊണ്ട് സീറോമലബാര്‍ കണ്‍വന്‍ഷന്‍ തമിഴരുടെ ഭാഷയില്‍ ‘ഗോവിന്ദ’.

സീറോബിഷോപ്പും അച്ചന്മാരും ചേര്‍ന്ന് മുക്കിലും മൂലയിലും 250 അല്മായരെ വച്ച് ഒരു കണ്‍വന്‍ഷന്‍ നടത്തി പൊട്ടിപ്പൊളിഞ്ഞു. എന്നാല്‍ ക്‌നാനായക്കാരുടെ KCCNA കണ്‍വന്‍ഷനില്‍ 5000 മുതല്‍ 6000 ക്‌നാനായക്കാര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ക്‌നാനായ വിരോധികളായ
മൂലക്കാടനെയും, സമുദായത്തെ ചതിക്കുന്ന മുളവനാലിനെയും, അങ്ങാടിയത്തിന്റെ മൂടുതാങ്ങി നടക്കുന്ന മുത്തോലത്തിനെയും, തറയിലും തറയായ തറക്കനെയും, പഞ്ചാരക്കുട്ടന്‍ കാട്ടേലിനെയും, കുര്‍ബ്ബാന നിഷേധിയും സര്‍വ്വോപരി അക്രമപള്ളിരാഷ്ട്രീയത്തില്‍ PHD എടുത്തിട്ടുള്ള അനിയന്‍ബാവ ആദോപ്പള്ളിയെയും പിന്നെ സങ്കരമിഷനില്‍ ജോലിചെയ്യുന്ന എല്ലാ വൈദീകരെയും KCCNA കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കാഞ്ഞതിന്റെ കൊതിക്കെറുവ് തീര്‍ക്കാന്‍ സങ്കര ക്‌നാനായ ഷെവലിയാര്‍ സ്ഥാനം സ്വപ്നം കണ്ടുകൊണ്ടുനടക്കുന്ന അവസരവാദി ടോണി പുല്ലാപ്പള്ളി ആവശ്യപ്പെട്ടതു പ്രകാരമാണ് സങ്കര ഫാമിലി കോണ്‍ഫ്രന്‍സ് നടത്തുവാന്‍ 5 സ്റ്റാര്‍ ഹോട്ടല്‍ ബുക്കുചെയ്തത്. എല്ലാം പുരോഹിതവര്‍ഗ്ഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍
രെജിസ്‌ട്രേഷന്‍ തുടങ്ങി. മൂന്നു മാസമായിട്ടും 25 കുടുംബങ്ങള്‍ മാത്രമേ പണം കൊടുത്തിട്ടുള്ളൂ എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. മുപ്പതോളം കമ്മിറ്റിക്കാരെ തെരഞ്ഞെടുത്തു. 25 ക്‌നാനായക്കാരും കുറെ സങ്കര KANA ക്കാരും രജിസ്റ്റര്‍ ചെയ്തു. ഈ പരിതസ്ഥിതിയില്‍ സീറോമലബാര്‍ സങ്കര ക്‌നാനായ റീജിയന്‍ നടത്താനിരുന്ന ഫാമിലി കോണ്‍ഫ്രന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതായി സങ്കര വികാരിജനറാള്‍ മുളവനാല്‍ അമേരിക്കയിലെ എല്ലാ പള്ളികള്‍ക്കുമായി അയച്ച സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നു. ബുക്കുചെയ്തിരുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. ഫാമിലി കോണ്‍ഫ്രന്‍സ്‌നുപകരം ചിക്കാഗോ ST . മേരീസ് ചര്‍ച്ചില്‍ മുതിര്‍ന്നവര്‍ക്ക് ധ്യാനവും, കുട്ടികള്‍ക്ക് മെയ്വുഡ് ചര്‍ച്ചിലില്‍ റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.

എന്തെല്ലാം ബഹളങ്ങളും പരാക്രമങ്ങളുമായിരുന്നു. വിപുലമായ കമ്മറ്റികള്‍, ഒന്നും രണ്ടുമല്ല, പത്തുമുപ്പതു കമ്മറ്റികള്‍. രെജിസ്‌ട്രേഷന്‍, ഹോട്ടല്‍ ബുക്കിംഗ്, ഫൈനാന്‍സ്, പബ്ലിസിറ്റി, ഫുഡ്, സെമിനാര്‍, യൂത്തുമിനിസ്ട്രി, ചില്‍ഡ്രന്‍ മിനിസ്ട്രി, അക്കോമോഡേഷന്‍, ട്രാന്‍സ്‌പോര്‍ടാഷന്‍, ലിറ്റര്‍ജി, മാരിയേജ് കോഴ്‌സ്, ലൈറ്റ്, സൗണ്ട്, ഓഡിയോ, വീഡിയോ, സുവനീര്‍ എന്നുവേണ്ട കമ്മറ്റികളുടെ എണ്ണവും പങ്കെടുക്കാന്‍ വരുന്നവരുടെ ബാഹുല്യവും കണ്ട് ഹോട്ടല്‍ മതിയാകാതെ വരുമോയെന്ന് നേതാക്കളില്‍ ആശങ്ക പടര്‍ന്നു, നേതാക്കള്‍ പരിഭ്രാന്തരായി. അമേരിക്കയില്‍ പന്തലിച്ചു കിടക്കുന്ന സങ്കരന്മാരുടെ എല്ലാ യൂണിറ്റുകളില്‍നിന്നും പ്രമുഖ നേതാക്കള്‍ നയിക്കുന്ന ചെണ്ടമേളം ഘോഷയാത്ര എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. സ്വപ്ന വാണങ്ങള്‍ എല്ലാം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചു.

കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും നോക്കിയിട്ട് 25 പ്രാഞ്ചികളുടെ മാത്രം രെജിസ്‌ട്രേഷന്‍ കിട്ടിയപ്പോള്‍ മുത്തോലനും, പുളവനും, പുല്ലാപ്പള്ളിക്കും,BANKRUPTCY വാച്ചായ്ക്കും, BANKRUPTCY തിയോഫിന്‍ ചാമക്കാലായ്ക്കും, പാലിശ്ശേരി മച്ചന്‍ തോമ്മായ്ക്കും, കുഴിപ്പറമ്പനും, കോരക്കുടി കോരക്കും, മറ്റത്തിനും വയറു നിറഞ്ഞു മതിയായി. അങ്ങനെ സങ്കരക്‌നാനായ റീജിയന്‍
ചിക്കാഗോയുടെ ‘ഠ’ വട്ടത്തിനപ്പുറത്തക്കില്ല എന്ന് ആകമാന ക്‌നാനായ സമൂഹം വിലയിരുത്തി.

പുളവനും മുത്തോലനും കൂടി KCCNAയ്ക്കിട്ട് പണിയാന്‍ പണിത പാര വെറുതെയായി. അവസാനം പവനായി ശവമായി. ക്‌നാനായ സമുദായത്തില്‍ വിള്ളല്‍ വീഴ്ത്തി സമുദായത്തിന്റെ കൂട്ടായ്മ തകര്‍ത്ത് വെട്ടിനുറുക്കി ഈ സമുദായത്തെ ആരൊക്കെ എന്നൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ സാമുദായഅംഗങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അതിനെ ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്. ഇനിയെങ്കിലും സങ്കര പാരലല്‍ കണ്‍വന്‍ഷന് ക്‌നാനായ സമുദായത്തില്‍ സ്ഥാനമില്ലായെന്ന് സങ്കര ക്‌നാനായ റീജിയന്‍ മുതലാളിമാര്‍ മനസ്സിലാക്കുക.

അമേരിക്കയിലെ പ്രബുദ്ധരായ ക്‌നാനായ ജനതയെ ഇനിയും വിഡ്ഢികളാക്കുവാന്‍ അങ്ങാടി മൂലക്കാട്ട് മുത്തോല പുളവന്‍മാര്‍ക്കു ഇനിയും സാധിക്കില്ലായെന്നു ക്‌നാനായമക്കള്‍ തെളിയിച്ചിരിക്കുന്നു. സങ്കര സീറോ-ക്‌നാ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാതെ അതിനെ ചെറുത്തു
തോല്‍പ്പിച്ചു തങ്ങള്‍ KCCNAയ്ക്കൊപ്പമാണെന്നു തെളിയിച്ച എല്ലാ ക്‌നാനായ സഹോദരങ്ങള്‍ക്കും എന്റെ സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍.

കല്ലേല്‍ ജോസ്